Thursday, 13 June 2019

പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി വന്നത് 1.63 ലക്ഷം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. മുന്‍വര്‍ഷത്തെ കണക്കുകള്‍ കണക്കിലെടുക്കുമ്പോള്‍ ഈ അധ്യയനവര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 1.63 ലക്ഷം കുട്ടികള്‍ പുതുതായി എത്തി. 

അഞ്ചാംക്ലാസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത്. 44,636 കുട്ടികളാണ് അഞ്ചാംക്ലാസില്‍ പുതിയതായെത്തിയത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 4.93 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ പുതിയതായി ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം 1.85 ലക്ഷം കുട്ടികള്‍ അധികമെത്തിയിരുന്നു. 



SHARE THIS

Author:

0 التعليقات: