Tuesday, 11 June 2019

വൈദ്യുതിയില്ല; നാട്ടുകാര്‍ വൈദ്യുതി ഓഫീസില്‍ കുത്തിയിരുന്നു

കാസര്‍കോട്: മഴ തുടങ്ങിയതു മുതല്‍ രണ്ട് ദിവസമായി വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ വൈദ്യുതി ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. ചെര്‍ക്കള വൈദ്യുതി ഓഫീസ് പരിധിയില്‍ വരുന്ന എതിര്‍ത്തോട്ടെ നാട്ടുകാരാണ് വൈദ്യുതി ഓഫീസിന് മുന്നില്‍ രാത്രിയിലെത്തി കുത്തിയിരുന്നത്. ഇന്നലെ രാത്രിയാണ് നാട്ടുകാര്‍ കൂട്ടമായെത്തിയത്
രണ്ട് ദിവസമായി വൈദ്യുതി മുടങ്ങി കിടക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 

ഫോണ്‍ വിളിച്ചാല്‍ റിസീവര്‍ എടുത്ത് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. കുടിക്കാന്‍ പോലും വെള്ളമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. 


നാട്ടുകാര്‍ എത്തിയ വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തുകയും വൈദ്യുതി ഉദ്യേഗസ്ഥരുമായും നാട്ടുകാരുമായും സംസാരിച്ച് ഇന്ന് വൈദ്യുതി ബന്ധം സാധാരണ നിലയിലാക്കുമെന്ന് അറിയിച്ചതോടെയാണ് ജനങ്ങള്‍ പിരിഞ്ഞ് പോയത്.




SHARE THIS

Author:

0 التعليقات: