Thursday, 13 June 2019

ലോകസഭാ തെരഞ്ഞെടുപ്പ്: കണക്കുകള്‍ 22നകം നല്‍കണം; പരിശീലനം 15ന്

കാസര്‍കോട്: ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ചെലവു സംബന്ധിച്ച കണക്ക് ഈ മാസം 22ന് മുമ്പ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിശ്ചിത തിയതിക്കകം നിര്‍ദ്ദിഷ്ട  മാതൃകയില്‍ ഇലക്ഷന്‍ കണക്ക് മതിയായ കാരണമില്ലാതെ സമര്‍പ്പിക്കാത്ത പക്ഷം ജനപ്രാതിനിത്യ നിയമത്തിലെ 10 എ വകുപ്പ് പ്രകാരം ഇലക്ഷന്‍ കമ്മിഷന്‍ മൂന്ന് വര്‍ഷത്തേക്ക് അയോഗ്യരാക്കും.

ഇലക്ഷന്‍ കണക്ക് തയ്യാറാകുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 15ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഹാളില്‍ പരിശീലനം സംഘടിപ്പിക്കും. സ്ഥാനാര്‍ത്ഥി ക്കള്‍ക്കും സ്ഥാനാര്‍ത്ഥിയുടെ ഏജന്റിനും കണക്ക് തയ്യാറാക്കുന്ന ഏജന്റിനും പ്രസ്തുത പരിശീലനത്തില്‍ പങ്കെടുക്കാം.സ്ഥാനാര്‍ത്ഥി തയ്യാറാക്കുന്ന കണക്കും ഇലക്ഷന്‍ കമ്മിഷന്‍ തയ്യാറാക്കുന്ന ഷാഡോ ഒബ്‌സര്‍വേഷന്‍ റജിസ്റ്ററും തമ്മിലുള്ള അനുരഞ്ജനം നടത്തുന്നതിന് 18ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥിയോ ഏജന്റോ പങ്കെടുക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടി ആയിട്ടുള്ള ജില്ലാ കലക്ടര്‍ അറിയിച്ചു.



SHARE THIS

Author:

0 التعليقات: