Wednesday, 12 June 2019

കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് യു.ഡി.എഫ് സ്വരൂപിച്ച ഫണ്ട് കൈമാറി

കാസര്‍കോട്: പെരിയ കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് യു.ഡി.എഫ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ഏകദിന ഫണ്ട് സമാഹരത്തില്‍ ലഭിച്ച തുക കല്യോട്ട് വെച്ച് നടന്ന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരുവരുടെയും കുടുംബത്തിന് കൈമാറി.

കൊല്ലാന്‍ മാത്രം കൃപേഷും ശരത് ലാലും ചെയ്ത തെറ്റ് എന്താണെന്ന് സി.പി.എം നേതൃത്വം പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കേസ് അട്ടിമറിച്ച് കൊലപാതകത്തിലെ ഗൂഡാലോചന നടത്തിയവരെയും നേതൃത്വം നല്‍കിയവരെയും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത്‌കൊണ്ടാണ് കേസിലെ പ്രതിയുടെ ഭാര്യയെയും കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് കരുതുന്ന ആളെയും കേസിന്റെ സാക്ഷികളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.


ചടങ്ങില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ധീല്‍ അദ്യക്ഷത വഹിച്ചു
കണ്‍വീനര്‍ എ.ഗോവിദ്ധന്‍ നായര്‍ സ്വാഗതം പറഞ്ഞു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി,
സി.ടി അഹമദലി,കെ.പി ,കുഞ്ഞികണ്ണന്‍,ഹക്കീം കുന്നില്‍ എ.അബ്ദുള്‍ റഹ്മാന്‍,എ.ജി.സി ബഷീര്‍,അഡ്വ. സി.കെ ശ്രീധരന്‍,എം.സി ജോസ്, പി എ അഷ്‌റഫലി, ഖാദര്‍ മാങ്ങാട്‌, കെഇ.എ ബക്കര്‍, അഷ്‌റഫ് എടനീര്‍, സാജിദ് മവ്വല്‍, ബാലകൃഷ്ണന്‍ പെരിയ, തുടങ്ങിയവര്‍ പങ്കെടുത്തു.



SHARE THIS

Author:

0 التعليقات: