Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പഠാന്‍കോട്ട്: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ കത്‌വ കൂട്ടബലാത്സംഗക്കേസില്‍ കോടതി അല്‍പസമയത്തിനകം വിധിപറയും. ജമ്മു കാശ്മീരിലെ കത് വയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് പഠാന്‍കോട്ടെ വിചാരണ കോടതി ഇന്ന് വിധി പറയുന്നത്. 

കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ചിരുന്നു. എട്ട് പ്രതികളാണ് കേസിലുള്ളത്. വിധി പറയുന്ന പഠാന്‍കോട്ടെ പ്രത്യേക കോടതിയില്‍ അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

2018 ജനുവരി പത്തിന് ജമ്മുകശ്മീരിലെ കത്‌വ ഗ്രാമത്തില്‍ ആടിനെ മേയ്ക്കാന്‍ പോയ നാടോടി സംഘത്തില്‍പെട്ട പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നീട് ഒരാഴ്ച കഴിഞ്ഞ് 17ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് എട്ടുവയസ്സുകാരിയുടെ അന്ത്യം. എട്ട് പേരടങ്ങുന്ന സംഘം ക്ഷേത്രത്തില്‍ പാര്‍പ്പിച്ച് കുട്ടിയെ ദിവസങ്ങളോളം കൂട്ട ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. പോലീസുകാര്‍ വരെ പ്രതികളിലുണ്ട്.

നാടോടി വിഭാഗമായ ബഖര്‍വാള്‍ മുസ്ലിംകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയായിരുന്നു ക്രൂരമായ കൊലപാതകത്തിലൂടെ പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സംഭവം കാശ്മീരിലെ പലയിടങ്ങളിലും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Leave A Reply