Monday, 10 June 2019

കത്‌വയില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഘം ചെയ്ത കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വിട്ടയച്ചു

പഠാന്‍കോട്ട്:  രാജ്യത്തെ കണ്ണീരിലാഴ്ത്തിയ കത്‌വ കൂട്ടബലാത്സംഗക്കേസില്‍ മുഖ്യപ്രതി സഞ്ജി റാം ഉള്‍പ്പെടെ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒരാളെ കുറ്റക്കാരന്‍ അല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു.

 മറ്റു പ്രതികളായ ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ എന്നീ പോലീസുകാരും ഹെഡ് കോണ്‍സ്റ്റബിള്‍ തിലാക് രാജും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സഞ്ജി റാമിന്റെ മകന്‍ വിശാലിനെയാണ് വെറുതെവിട്ടത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഇയാളെ വെറുതെവിട്ടത്. പഠാന്‍കോട്ടിലെ വിചാരണ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

കേസില്‍ എട്ട് പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. മറ്റു ഏഴ് പ്രതികളുടെ വിധിയാണ് കോടതി ഇന്ന് പ്രഖ്യാപിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ ഉച്ചക്ക് ശേഷ പ്രഖ്യാപിച്ചേക്കും. അപൂര്‍വങ്ങളില്‍ അൂപര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും.


കേസിലെ മുഖ്യപ്രതി സഞ്ജി റാം
ജമ്മു കാശ്മീരിലെ കത് വയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് പഠാന്‍കോട്ടെ വിചാരണ കോടതി വിധി പറയുന്നത്. കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ചിരുന്നു. വിധി പറയുന്ന പഠാന്‍കോട്ടെ പ്രത്യേക കോടതിയില്‍ അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

2018 ജനുവരി പത്തിന് ജമ്മുകശ്മീരിലെ കത്‌വ ഗ്രാമത്തില്‍ ആടിനെ മേയ്ക്കാന്‍ പോയ നാടോടി സംഘത്തില്‍പെട്ട പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നീട് ഒരാഴ്ച കഴിഞ്ഞ് 17ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് എട്ടുവയസ്സുകാരിയുടെ അന്ത്യം. എട്ട് പേരടങ്ങുന്ന സംഘം ക്ഷേത്രത്തില്‍ പാര്‍പ്പിച്ച് കുട്ടിയെ ദിവസങ്ങളോളം കൂട്ട ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. പോലീസുകാര്‍ വരെ പ്രതികളിലുണ്ട്.

നാടോടി വിഭാഗമായ ബഖര്‍വാള്‍ മുസ്ലിംകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയായിരുന്നു ക്രൂരമായ കൊലപാതകത്തിലൂടെ പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സംഭവം കാശ്മീരിലെ പലയിടങ്ങളിലും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു.


SHARE THIS

Author:

0 التعليقات: