Wednesday, 26 June 2019

നിറക്കൂടിന് നവ സാരഥികള്‍

കാഞ്ഞങ്ങാട് :വിദ്യാര്‍ത്ഥികളില്‍ ധാര്‍മിക ബോധം ഊട്ടിയുറപ്പിക്കണമെന്ന് പഴയകടപ്പുറം ബുസ്താനുല്‍ ആരിഫീന്‍ സുന്നി മദ്‌റസയില്‍ നസ്വീഹതു ത്വലബാ സാഹിത്യ സമാജത്തിനു കീഴില്‍ രൂപീകരിച്ച എസ് ബി എസ് നിറക്കൂട് അഭിപ്രായപ്പെട്ടു. സദര്‍ ഉസ്താദിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍  മുസ്തഫല്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. 

പരിപാടിയുടെ ഭാഗമായി നടന്ന കൂട്ട സിയാറത്തിന് അബ്ദു റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കി. ജഅ്ഫര്‍ ഹിമമി കുമ്പടാജെ സ്വാഗതവും അമീര്‍ പഴയകടപ്പുറം നന്ദിയും പറഞ്ഞു. 

മുഹമ്മദ് ശരീഫ് അസ്ഹരി, ഹിമമി അലി സിറാജ് സഖാഫി സംബന്ധിച്ചു. 

എസ് ബി എസ് നിറക്കൂടിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: അമീര്‍ പി എ, വൈസ് പ്രസിഡന്റ്: വഹാബ്, ജനറല്‍ സെക്രട്ടറി: റബീഅ്, ജോയിന്‍ സെക്രട്ടറി: സാലിം, ഫിനാന്‍സ് സെക്രട്ടറി: സിയാദ്.




SHARE THIS

Author:

0 التعليقات: