Sunday, 30 June 2019

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 2107എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സുപ്രീംകോടതി  അനുവദിച്ച സമയം കഴിഞ്ഞോടെ 2107 എംപാനല്‍ ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. തെക്കന്‍ മേഖലയിലെ 1479 പേരെയും മധ്യമേഖലയില്‍ 257 പേരെയും വടക്കന്‍ മേഖലയില്‍ 371പേരെയുമാണ് പിരിച്ചുവിട്ടത്. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാക്ക് പിന്നാലെ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജിയില്‍ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെഎസ്ആര്‍ടിസിയുടെ നടപടി. ഇത്രയും ജീവനക്കാര്‍ പുറത്താകുന്നത് കെഎസ്ആര്‍ടിസി സര്‍വ്വീസുകളെ രൂക്ഷമായി ബാധിക്കും.

SHARE THIS

Author:

0 التعليقات: