Monday, 3 June 2019

സൗഹൃങ്ങള്‍ സുഭദ്രമാക്കാന്‍ ഈദുല്‍ ഫിത്വര്‍ സഹായകമാവണം- കുമ്പോല്‍ തങ്ങള്‍

കുമ്പള: കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദ്ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തണെമെന്നും ജാമിഅ സഅദിയ്യ  പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു.  
       
ആഘോഷം ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കുമുള്ളതല്ല. ത്യാഗ സമര്‍പ്പണത്തിന്റെ സാഫല്യ വേളയാണ് പെരുന്നാളെന്നും ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനങ്ങളിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ ഉണര്‍ത്തി. 



SHARE THIS

Author:

0 التعليقات: