Tuesday, 4 June 2019

മെഹ്ഫിലെ ഈദ് ' 19; ചെറിയ പെരുന്നാള്‍ സുദിനത്തില്‍ പുഞ്ചാവി സദ്ദാംമുക്ക് നൂറുല്‍ ഉലമാ സ്‌ക്വെയറില്‍

പുഞ്ചാവി: എസ്എസ്എഫ് പുഞ്ചാവി യൂണിറ്റ് സംഘടിപ്പിക്കുന്ന മെഹ്ഫിലെ ഈദ് ' 19 ചെറിയ പെരുന്നാള്‍ ദിനത്തില്‍ പുഞ്ചാവി സദ്ദാംമുക്ക് നൂറുല്‍ ഉലമാഅ് സ്‌ക്വൊയറില്‍ നടക്കും.

പെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം ഏഴ് മണിക്ക് അബ്ദുള്‍ ജബ്ബാര്‍ തങ്ങള്‍ ഹൈദ്രോസിയുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിക്കുന്ന പ്രവാചക പ്രേമകാവ്യത്തിന്റെ അലൊയൊലി തീര്‍ക്കുന്ന മെഹ്ഫിലെ ഈദ് ' 19 സദസ്സില്‍ നാസിഫ് കോഴിക്കോടും,ഷെമീം തിരുരങ്ങാടിയും,അനസ് കാരന്തൂരും ഇശല്‍ വിരുന്ന് തീര്‍ക്കും.

പ്രവാചക അനുരാഗത്തിന്റെ ഇശല്‍ താളം തീര്‍ക്കുന്ന സദസ്സില്‍  കുഞ്ഞാഹ്മദ് അഹ്‌സനി പുഞ്ചാവി സ്‌നേഹ പ്രഭാഷണം നടത്തും.
രാത്രി ഒമ്പത് മണിക്ക് നടക്കുന്ന ഖസ്വീദത്തും ബുര്‍ദയ്ക്ക് വാജിദ് സഖാഫിയും,സഹദ് സഖാഫി ചെട്ടിപ്പടിയും, നഅ്‌തെ ഷെരീഫിന് മുഹമ്മദ് മലേബാരിയും നേതൃത്വം നല്‍കും. 

രാത്രി പത്ത് മണിക്ക് നടക്കുന്ന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.



SHARE THIS

Author:

0 التعليقات: