Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ദുബൈ: കേരള വികസനത്തിന്റെ ആണിക്കല്ലായ പ്രവാസികളുടെ ടൂറിസം മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ കൂടുതല്‍ പരിഗണനയും സഹകരണവും ഉറപ്പ് വരുത്തു മെന്ന് കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു .

ദുബൈ ആസ്ഥാനമായുള്ള കെന്‍സ ഹോള്‍ഡിങ്ങിന്റെ കീഴില്‍ വായനാടില്‍ നിര്‍മാണം പുരോഗമിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ ടൂറിസം പദ്ധതിയായ കെന്‍സ വെല്‍നെസ് ഹോസ്പിറ്റല്‍ ലോഞ്ചിങ് സെര്‍മനി ബുര്‍ജ് അല്‍ അറബില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതി ഭംഗിയാണ് വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് , അതിലേറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ വയനാട്ടില്‍ തന്നെ പ്രസ്തുത പദ്ധതി വരുന്നത് ടൂറിസം രംഗത്തു പുത്തനുണര്‍വ് നല്‍കുമെന്നും മന്ത്രി പറഞ്ഞു .

300 ആഡംബര സ്യൂട്ട് റൂമോടു കൂടിയ വെല്‍നെസ്സ് ഹോസ്പിറ്റലിന്റെ ആദ്യ ഘട്ടം സെപ്റ്റംബര്‍ ആദ്യ വാരം ഉത്ഘാടനത്തിന് സജ്ജമാകുമെന്ന് കെന്‍സ ഹോള്‍ഡിങ് ചെയര്‍മാന്‍ ഡോ ശിഹാബ് ഷാ പറഞ്ഞു .

തുടര്‍ന്ന്  നടന്ന ഇഫ്താര്‍ സംഗമത്തില്‍ മലേഷ്യന്‍ സെനറ്റ് അംഗവും , മുന്‍ നിയമമന്ത്രിയുമായ താന്‍ സിരി എം കേവീസ് , സിനിമ നടനും , ഡയറക്ടര്‍മാരില്‍ ഒരാളുമായ നാദിര്‍ ഷാ , ഗാനം മുഹമ്മദ് അല്‍ മുഹൈരി  ( ദുബൈ പോലീസ് ) , സുബ്ഹാന്‍ ബിന്‍ ശംസുദ്ധീന്‍ , ഡോ കെ പി ഹുസ്സൈന്‍ ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്   , തുടങ്ങിയവര്‍ സംസാരിച്ചു .

Leave A Reply