Saturday, 8 June 2019

മോദി ഗുരുവായൂരിലെത്തി, അനുഗമിച്ച് കടകംപള്ളിയും വി. മുരളീധരനും ഗവര്‍ണറും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി. കൊച്ചിയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂരില്‍ വന്നിറങ്ങിയത്. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തിയ ശേഷമാണ് മോദി ക്ഷേത്രത്തിലെത്തിയത്.

മോദിയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്രസഹമന്ത്രി വി. മുരധീധരനും ഗവര്‍ണര്‍ പി. സദാശിവവും അനുഗമിച്ചു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവരും മോദിയെ സ്വീകരിക്കാനെത്തിയിരുന്നു.

ക്ഷേത്രത്തിലെത്തിയ മോദിയെ പൂര്‍ണകുംഭം നല്‍കിയാണ് കീഴ്ശാന്തിമാര്‍ സ്വീകരിച്ചത്. കദളിക്കുലയും നെയ്യും മഞ്ഞപ്പട്ടുമാണ് മോദി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്. താമരയില്‍ തുലാഭാരവും നടത്തുന്നുണ്ട്. ഇത് രണ്ടാം തവണയാണ് മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നത്.

2008 ല്‍ രണ്ടാം തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയപ്പോഴാണ് മോദി നേരത്തെ ഗുരുവായൂരില്‍ എത്തിയത്.


രാവിലെ ഏഴ് മണി മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചിയിലും ഗുരുവായൂരിലും ഒരുക്കിയിട്ടുള്ളത്.

11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബി.ജെ.പിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്.




SHARE THIS

Author:

0 التعليقات: