Wednesday, 5 June 2019

സ്‌നേഹ സന്ദേശം പുതുക്കി, നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷം

പുത്തിഗെ: പുണ്യങ്ങള്‍ കൊയ്തിറങ്ങിയ പരിശുദ്ദ റമളാനിലെ വ്രത നാളുകള്‍ക്ക് വിട പറഞ്ഞ് ശവ്വാലിന്റെ പൊന്നമ്പിളി മാനത്ത് ഉദയം ചെയ്ത് ഇന്ന് നാടെങ്ങും സ്‌നേഹ സന്ദേശം പുതുക്കുന്ന ചെറിയ പെരുന്നാള്‍ ആഘോഷം.

കാസര്‍കോട് പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ഖത്വീബ് അബ്ബാസ് സഖാഫി കാവുംപുറം നേതൃത്വം നല്‍കി. സമസ്ത താലൂക്ക് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് ശാഫി സഅദി, സയ്യിദ് മൗല ജമലുല്ലൈലി തങ്ങള്‍, എം ആദം സഖാഫി, ഇബ്രാഹിം സഖാഫി അര്‍ളടുക്ക, ഉമര്‍ സഖാഫി കൊമ്പോട് സംബന്ധിച്ചു.




SHARE THIS

Author:

0 التعليقات: