Friday, 14 June 2019

ഹാഫിളുകള്‍ക്ക് സ്‌നേഹോപഹാരം നല്‍കി

നെല്ലിക്കുന്ന്: വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മന:പാഠമാക്കിയ നെല്ലിക്കുന്ന് പ്രദേശത്തെ മൂന്ന് വിദ്യാര്‍ത്ഥികളെ ദുബായ് നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ ജമാഅത്ത് കമ്മിറ്റി ഓഫീസ് ഹാളില്‍  നടന്ന ചടങ്ങില്‍ നെല്ലിക്കുന്ന് മഹിയ്യുദ്ദീന്‍ ജുമഅ മസ്ജിദ് ഖത്തീബ് ജി.എസ്. അബ്ദുറഹ്മാന്‍ മദനി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് തൈവളപ്പ്, കുഞ്ഞാമു ഹാജി, ജനറല്‍ സെക്രട്ടറി ബി.കെ.അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആദില്‍ അബ്ദുല്‍ ഖാദര്‍, മഹമൂദ് സിമാം, അദനാന്‍ അഷ്‌റഫ് എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കി.

മൂന്നു പേരും കൊല്ലം ഹംദാന്‍ ഫൗണ്ടേഷ് കോളേജില്‍ നിന്നുമാണ് ഹാഫിള് കരസ്ഥമാക്കിയത്. ചടങ്ങില്‍ ട്രഷറര്‍ ടി.എ. മഹമൂദ് ഹാജി, ദുബായ്  നെല്ലിക്കുന്ന് ജമാഅത്ത് സെക്രട്ടറി കുഞ്ഞാമു തൈവളപ്പ്, വൈസ് പ്രസിഡന്റ് നാസിര്‍ പൂന, മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, എ.കെ. അബൂബക്കര്‍ ഹാജി, റഷീദ് ബല്‍ക്കാട്, ഷാഫി കോട്ട്, എന്‍.യു.ഇബ്രാഹിം, അബ്ദു തൈവളപ്പ്, അഷറഫ് ഹാജി, അബ്ദുല്‍ റഹ്മാന്‍ കൊച്ചി, അബ്ബാസ്, റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: