Friday, 14 June 2019

കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമിന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സ്‌നേഹാദരവ്

ദുബായ്: ദുബൈയുടെ പല ഭാഗങ്ങളില്‍ നിരവധി തവണ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ജന ശ്രദ്ധ നേടിയ ദുബായ് കൈന്‍ഡ്‌നെസ്സ്  ബ്ലഡ് ഡോനെഷന്‍ ടീമിന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സ്‌നേഹാദരവ്. ലോക രക്ത ദാന  ദിനത്തോടനുബന്ധിച്ചു ദുബായ് ഹെല്‍ത്ത് അതോറിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖതമി കൈന്‍ഡ്‌നെസ്സ്  ബ്ലഡ് ഡോനെഷന്‍ ടീം  അംഗങ്ങളായ സിയാബ് തെരുവത്തിനും അന്‍വര്‍ വായനാടിനും കൈമാറി. 

ഇതിനോടകം തന്നെ 35 ഓളം രക്തദാന ക്യാമ്പുകള്‍ വിജയകരമായി നടത്തി ഏറെ ജനശ്രദ്ധ നേടിയ കൈന്‍ഡ്‌നെസ്സ്  ബ്ലഡ് ഡോനെഷന്‍ ടീമിന് കിട്ടിയ ഒരു അംഗീകാരമാണ് ഈ സ്‌നേഹാദരവെന്നു കൈന്‍ഡ്‌നെസ്സ്  ബ്ലഡ് ഡോനെഷന്‍ ടീം അംഗങ്ങള്‍ പറഞ്ഞു. കൈന്‍ഡ്‌നെസ്സ്  ബ്ലഡ് ഡോനെഷന്‍ ടീം അംഗങ്ങളായ സലാം കന്യപ്പാടി,സുഹൈല്‍ കോപ്പ,  ഫൈസല്‍ പട്ടേല്‍ സുബൈര്‍ പെര്‍വാഡ് തുടങ്ങിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: