Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page
പള്ളങ്കോട്: 12 വര്‍ഷത്തോളമായി പള്ളങ്കോട് മഹല്ല് ജമാഅത്തുമായി ബന്ധപ്പെട്ട്  ഇരുവിഭാഗം  സുന്നികളും നിലനിന്നിരുന്ന തര്‍ക്കത്തിന് സമവായത്തിലൂടെ    പരിഹാരമായി. മഹല്ല് ഖത്വീബ് സാദിഖ് ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മസ് ലഹത്ത് മീറ്റിങ്ങില്‍ ഇരുവിഭാഗത്തെയും ആറുവീതം പ്രതിനിധികള്‍ പരസ്പരം ചര്‍ച്ചകളും കൂടിയാലോചനകളും നടത്തി പ്രശ്‌നം രമ്യമായി പറഞ്ഞുതീര്‍ക്കുകയായിരുന്നു. ഇരുവിഭാഗം സുന്നീ നേതാക്കളെ പ്രതിനിധീകരിച്ച് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പി എസ് മൊയ്തീന്‍കുട്ടി ഹാജി, എ കെ മുഹമ്മദ് ഹാജി, ജെ പി മുഹമ്മദ്, ഹനീഫ ഹാജി, എ എച്ച് എം കുഞ്ഞി ഹാജി, എ ബി ബശീര്‍, സിറാജുദ്ദീന്‍ ചാല്‍ക്കര, അബ്ദുല്ല ഹാജി, കുണ്ടടുക്കം അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ മോരങ്ങാനം, ഇബ്‌റാഹിം അസ്ഹരി സംബന്ധിച്ചു. 

പള്ളികമ്മിറ്റി ഭരണം ഇ കെ വിഭാഗത്തിന് ഐക്യകണ്‌ഠേനപ്രകാരമുള്ള തീരുമാനപ്രകാരം വിട്ടുകൊടുക്കുകയും സുന്നീ വിഭാഗത്തിന്റെ കീഴില്‍ നടത്തിവരുന്ന മദ്‌റസനടത്തിപ്പിന് ഒരു തടസവുമില്ലാതെ ജമാഅത്തിന്റെ എല്ലാ ആനുകൂല്യങ്ങളും നല്‍കി വിട്ടുനല്‍കാനും തീരുമാനിച്ചു.  വഖഫ് ബോര്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ജനറല്‍ബോഡിയിലാണ് തീരുമാനമായത്. ഇതോടെ വര്‍ഷങ്ങളായി ജമാഅത്തില്‍ നിലനിന്ന സംഘര്‍ഷത്തിന് അറുതിയായി. ഇരുവിഭാഗത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ധാരണപ്രകാരമുള്ള കരട് രേഖ ഖത്വീബ് സാദിഖ് ബാഖവി ജനറല്‍ബോഡിയില്‍ അവതരിപ്പിച്ചു. 

മഹല്ലത്തിന്റെ പൊതുകാര്യങ്ങളില്‍ ഇരുവിഭാഗവും സഹകരിച്ച് മുമ്പോട്ടുപോകാനും തീരുമാനമായി. ഭാരവാഹികളായി  എം യൂസുഫ് ഹാജി (പ്രസി.), സിറാജുദ്ദീന്‍ കെ പി (ജന.സെക്ര.), പി എച്ച് അബൂബക്കര്‍ ഹാജി (ട്രഷറര്‍), എന്നിവരെ തിരഞ്ഞെടുത്തു. 


Leave A Reply