Sunday, 30 June 2019

കസ്റ്റഡി മരണം പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ വേദനാജനകം; കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസില്‍ സാരമായ മാറ്റം വരുത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക വിദ്യയിലൂന്നിയുള്ള പരിശീലനം ഇനി മുതല്‍ പൊലീസ് സേനയ്ക്ക് നല്‍കുമെന്നും പഴയ പൊലീസ് മുഖം മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി തൃശ്ശൂരില്‍ പറഞ്ഞു. കോസ്റ്റല്‍ പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. 

'ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സംഭവിക്കാന്‍ പാടില്ലാത്തത് പൊലീസ് സേനയില്‍ സംഭവിക്കരുത്. തെറ്റ് ചെയ്താല്‍ കര്‍ശന നടപടി എടുക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അല്ലാത്തവരെ സംരക്ഷിക്കില്ല എന്നതാണ് നിലപാട്. പൊലീസിന് മാനുഷിക മുഖം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്' പിണറായി പറഞ്ഞു. 

സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ നിന്ന് ലഭിച്ച 17,000 അപേക്ഷകരില്‍ നിന്നാണ്  5 സ്ത്രീകള്‍ ഉള്‍പ്പെടെ 177 പേരെ കോസ്റ്റല്‍ പൊലീസ് കേഡറ്റുകളായി തെരഞ്ഞെടുത്തത്. മത്സ്യത്തൊഴിലാളികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആദരമാണ് കോസ്റ്റല്‍ പൊലീസ് വാര്‍ഡന്‍മാരെന്ന് പൊലീസ് അക്കാദമിയില്‍ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.



SHARE THIS

Author:

0 التعليقات: