Friday, 28 June 2019

ബദിയടുക്ക ടൗണിലെ ജ്വല്ലറി വര്‍ക്സില്‍ നിന്ന് വെള്ളിയാഭരണങ്ങളും പണവും കവര്‍ന്നു

ബദിയടുക്ക: ബദിയടുക്ക ടൗണിലെ ജ്വല്ലറി വര്‍ക്സില്‍ നിന്ന് പട്ടാപ്പകല്‍ വെള്ളിയാഭരണങ്ങളും പണവും കവര്‍ന്നു. ഉമേശ് ആചാര്യയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി വര്‍ക്സില്‍ നിന്ന് ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് നാല് കിലോ വെള്ളിയാഭരണങ്ങളും 50,000 രൂപയും കവര്‍ന്നത്. ഉമേശ് ആചാര്യ കടയുടെ ഷട്ടര്‍ പകുതി താഴ്ത്തി സമീപത്ത് പ്രവര്‍ത്തിക്കുന്ന തന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്ക് ചായ കുടിക്കാനായി പോയതായിരുന്നു. 

തിരിച്ചെത്തിയപ്പോള്‍ ഒരാളെ സംശയ സാഹചര്യത്തില്‍ കടക്ക് മുന്നില്‍ കണ്ടു. ചോദ്യം ചെയ്തപ്പോള്‍ മുങ്ങുകയായിരുന്നുവത്രെ. അതിനിടെയാണ് കടയില്‍ നിന്ന് വെള്ളിയാഭരണങ്ങളും പണവും കവര്‍ന്നതായി അറിയുന്നത്. ബദിയടുക്ക പൊലീസ് അന്വേഷിച്ചുവരുന്നു.



SHARE THIS

Author:

0 التعليقات: