Sunday, 30 June 2019

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്രം നിയമ നിര്‍മാണം നടത്തണം: സമസ്ത

കോഴിക്കോട്: വര്‍ഗീയവാദികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് ശക്തമായ നിയമം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ ആവശ്യപ്പെട്ടു.

തുടര്‍ച്ചയായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ലോകസമൂഹത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തുകയാണ്. നേരത്തേ നടന്ന ആക്രമണങ്ങളില്‍ ഭരണകൂടവും നിയമപാലകരും ശക്തമായ നടപടി എടുത്തിരുന്നുവെങ്കില്‍ ഝാര്‍ഖണ്ഡിലെ തബ്രീസ് അന്‍സാരിയുടെ കൊലപാതകം ഒഴിവാക്കാനാകുമായിരുന്നു. ചില കേസുകളില്‍ അക്രമികളോട് ഉദാര നിലപാടാണ് ഭരണകൂടം സ്വീകരിച്ചത്. ഇതാണ് ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിക്കാനിടയാക്കിയത്.

ആര്‍ക്കും ആരെയും കൊലപ്പെടുത്താവുന്ന സാഹചര്യമുണ്ടാകുന്നത് നിയമവാഴ്ച തകരുമ്പോഴാണ്. ശക്തമായ നിയമനിര്‍മാണത്തിലൂടെയും നിയമവാഴ്ചയിലൂടെയും മാത്രമേ ഇതിന് അറുതിവരുത്താനാവുകയുള്ളൂ. ആള്‍ക്കൂട്ട ആക്രമണങ്ങളെ ദേശവിരുദ്ധ പ്രവര്‍ത്തനമായി കണ്ട് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും മുശാവറ അഭിപ്രായപ്പെട്ടു.

സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനും കേരള മുസ്ലിം ജമാഅത്ത് തയ്യാറാക്കിയ വിഷന്‍ 2019 ന് അംഗീകാരം നല്‍കി.

പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ളിയാഉല്‍ മുസ്ഥഫ മാട്ടൂല്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, കോടമ്പുഴ ബാവ മുസ്ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്ല്യാപള്ളി, പി വി മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, മുഖ്താര്‍ ഹസ്റത്ത് പാലക്കാട്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, എ ത്വാഹ മുസ്ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം സ്വാഗതം പറഞ്ഞു.



SHARE THIS

Author:

0 التعليقات: