Wednesday, 26 June 2019

എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് പ്രഖ്യാപനമായി

കട്ടത്തടുക്ക: എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് ഓഗസ്റ്റ് 3,4 തിയതികളില്‍ കട്ടത്തടുക്ക മുഹമ്മദ് റഫീഖ് സഅദി നഗറില്‍ നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം കേരള മുസ്ലിം ജമാഅത്ത് കട്ടത്തടുക്ക യൂണിറ്റ് പ്രസിഡന്റ് ബി പി അബൂബക്കറിന്റെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കുമ്പള സോണ്‍ സാന്ത്വനം സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.  ജില്ലാ കലാലയം കോഡിനേറ്റര്‍ സുബൈര്‍ ബാഡൂര്‍ പദ്ധതി അവതരിപ്പിച്ചു. ഫാറൂഖ് സഖാഫി കര, റഊഫ് സഅദി ഊജംപദവ്, ഇര്‍ഷാദ് കളത്തൂര്‍, റിയാസ് കളത്തൂര്‍, നൂറുദ്ദീന്‍ പൂക്കട്ട, സ്വാദിഖ് കട്ടത്തടുക്ക, സിയാദ് കളത്തൂര്‍ സംബന്ധിച്ചു.

സ്വാഗത സംഘം ഭാരവാഹികള്‍: അഡൈ്വസറി ബോര്‍ഡ്:  സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ബഷീര്‍ പുളിക്കൂര്‍,ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ബാസ് സഖാഫി മലപ്പുറം. ചെയര്‍മാന്‍: ഇബ്രാഹീം സഖാഫി കര്‍ന്നൂര്‍.വൈസ് ചെയര്‍മാന്‍: ബി പി അബൂബക്കര്‍,മഹ്മൂദ് തൈര, അറന്തോട് ഹാജി .
ജനറല്‍ കണ്‍വീനര്‍: ഹംസത്തുല്‍ ഹാരിസ്. ജോയിന്‍ കണ്‍വീനര്‍: റസാഖ് മാസ്റ്റര്‍, സ്വാദിഖ് തൈര, ഹംസ. ഫൈനാന്‍സ് കണ്‍വീനര്‍: ഖാലിദ് പി .എച്ച്. ഇ കെ അബ്ദുല്ല, ലത്വീഫ് ബാപാലിപൊനം(ഫുഡ്)
ഹംസ, റഹീം കെ, ബാസിത്ത്, ഹസന്‍, ഹുസന്‍, മിദ്‌ലാജ്(വളണ്ടിയര്‍), ഹസന്‍ മുസ്ലിയാര്‍(റിസപ്ഷന്‍) അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ (ലൈറ്റ് & സൗണ്ട്), സിറാജ് മാഷ്(പെര്‍മിഷന്‍), ശെഫീഖ്, മിദ്‌ലാജ്(പബ്ലിസിറ്റി).

മന്‍ഷാദ് അഹ്‌സനി കട്ടത്തടുക്ക സ്വാഗതവും ഹംസത്തുല്‍ ഹാരിസ് നന്ദിയും പറഞ്ഞു

SHARE THIS

Author:

0 التعليقات: