Wednesday, 26 June 2019

എസ് എസ് എഫ് കുമ്പോല്‍ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 21ന് ആരിക്കാടി ബന്നങ്ങുളത്ത്

കുമ്പോല്‍: വിദ്യാര്‍ത്ഥികളെ കലാസാഹിത്യ രംഗത്ത് വളര്‍ത്തിയെടുക്കുന്നതിന് എസ് എസ് എഫ് നടത്തുന്ന സാഹിത്യോത്സവിന്റെ മൂന്നാമത്തെ റൗണ്ട് മത്സരം കുമ്പോല്‍ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 21ന് ആരിക്കാടി ബന്നംങ്ങുളത്ത് വെച്ച് നടക്കും. ബ്ലോക്ക്, യൂണിറ്റ് സാഹിത്യോത്സവുകളില്‍ മികവ് തെളിയിച്ച 500 ഓളം മത്സരാര്‍ത്ഥികള്‍ 3 സ്റ്റേജുകളില്‍ ആറ് വിഭാഗങ്ങളിലായി നൂറോളം ഇനങ്ങളില്‍ മാറ്റുരക്കും. ഓഫ് സ്റ്റേജ് മത്സരങ്ങള്‍ ജൂലൈ 14ന് ശിബിലി മദ് റസയില്‍ വെച്ച് നടക്കും. 

പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം നിലവില്‍ വന്നു. എസ് വൈ എസ് സോണ്‍ അധ്യക്ഷന്‍ അഷ്റഫ് സഅദി അധ്യക്ഷത വഹിച്ചു.  എസ് വൈ എസ് സോണ്‍ സെക്രട്ടറി സിദ്ധീഖ് മാഷ് പി.കെ നഗര്‍, കുമ്പള ഡിവിഷന്‍ ഡിവിഷന്‍ ഐ ടി സെക്രട്ടറി ഉനൈസ് പി.കെ നഗര്‍, സെക്ടര്‍ പ്രസിഡന്റ് സിദ്ധീഖ് കൊടിയമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്ടര്‍ ജ. സെക്രട്ടറി ഖലീല്‍ ഇച്ചിലംപാടി  സ്വാഗതവും യൂണിറ്റ് സെക്രട്ടറി സുബൈര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ചെയര്‍മാന്‍: മുഹമ്മദ് കാക, വൈസ് ചെയര്‍മാന്‍: ശാക്കിബ് ബ് എം, ഹാരിസ് ബ് കെ, കണ്‍വീനര്‍: ഉബൈദ്, ജോ.കണ്‍വീനര്‍: മുഹമ്മദലി, ഫവാസ്, ഫിനാന്‍സ്: മുത്തലിബ് ബി കെ, അംഗങ്ങള്‍: അംഷാദ്, കലന്ദര്‍, സുബൈര്‍, ഉബൈസ്.



SHARE THIS

Author:

0 التعليقات: