Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page
കുമ്പള: വിദ്യാര്‍ത്ഥികളെ കലാ സാഹിത്യരംഗത്ത് ധാര്‍മ്മികമായി വളര്‍ത്തിയെടുക്കുന്നതിന് എസ് എസ് എഫ് നടത്തിവരുന്ന സാഹിത്യോത്സവിന്റെ കുമ്പള സെക്ടര്‍ തല മത്സരം ജൂലൈ 13,14 തിയ്യതികളിലായി പേരാല്‍ അഹ്ദലിയ്യ നാഗറില്‍ അരങ്ങേറും. 

ബ്ലോക്ക്, യൂണിറ്റ് തലങ്ങളില്‍ നടന്ന സാഹിത്യോത്സവില്‍ മികവ് പുലര്‍ത്തിയ മുന്നോറോളം വിദ്യാര്‍ത്ഥികള്‍ അഞ്ചു വിഭാഗങ്ങളിലായി നൂറോളം മത്സരങ്ങള്‍ മാറ്റൊരുക്കും.  

പരിപാടിയുടെസ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ എം.എ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് കാസര്‍കോട്ജില്ലാ പ്രസിഡന്റ് സയ്യിദ്മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാമണാല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഹാമിദ് അഹ്ദല്‍ കുമ്പള ആശംസ പ്രസംഗം നടത്തി. മുഹമ്മദ് തലപ്പാടി, അസീസ്എം.എ, എം.സി മൊയ്തീന്‍, ഹാമിദ് ഗസ്സാലി,  അബ്ബാസ്‌കാമണാല്‍, രിഫാഈ മുളിയടുക്കം,കെ.എയൂനുസ്തുടങ്ങിയവര്‍ സംബന്ധിച്ചു. നസീര്‍ഹിമമി ശാന്തിപ്പളംസ്വാഗതവും അബ്ദുറഹ്മാന്‍ ഔഫ് നന്ദിയും പറഞ്ഞു. 

സ്വാഗതസംഘം ചെയര്‍മാന്‍ സി അബ്ദുല്‍ഖാദര്‍ സഖാഫി, വൈസ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍കാമണാല്‍, മുഹമ്മദ് ഹാദി എം.എ, എം.സി മൊയ്തീന്‍, കണ്‍വീനര്‍  മുഹമ്മദ് തലപ്പാടി, ജോ.കണ്‍വീനര്‍മാര്‍ അബൂബക്കര്‍ എ.പി, കാസിം പോരാല്‍, ഫിനാന്‍ഷ്യല്‍ സെക്രട്ടറിഎം.എ അസീസ് പേരാല്‍ എന്നിവരെതെരഞ്ഞെടുത്തു.


Leave A Reply