Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page
കാസര്‍ഗോഡ്: ജനറല്‍ ആശുപത്രിയിലെ 300 ലേറെ കിടപ്പു രോഗികള്‍ക്കും സഹായികള്‍ക്കും പെരുന്നാള്‍ വിരുന്നൊരുക്കി എസ് വൈ . എസ് സാന്ത്വനം പ്രവര്‍ത്തകര്‍. 
കാസര്‍ക്കോട് സോണ്‍ എസ് വൈ എസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ പേര്‍ക്കും ഉച്ച ഭക്ഷണമായി ചിക്കന്‍ ബിരിയാണി തയ്യാറാക്കി  പ്രവര്‍ത്തകര്‍  ആശുപത്രിയിലെത്തിയത്.  

ആശുപത്രിക്കിടക്കയിലുള്ളവര്‍ക്ക് പെരുന്നാള്‍ പൊലിമയോടെ ഉച്ചഭക്ഷണം നല്‍കാനായതിന്റെ ചാരിതാ ത്ഥ്യവമായാണ് പ്രവത്തകര്‍ മടങ്ങിയത്.
കാരുണയുടെ വേറിട്ട വഴിയിലുടെയുള്ള എസ് വൈ എസ് പ്രവര്‍ത്തകരുടെ പെരുന്നാളാഘോഷം മാതൃകാപരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

എസ് വൈ എസ് സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ കരീം ഹാദിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബശീര്‍ പുളിക്കര്‍ ഉദ്ഘാടനം ചെയ്തു. 


കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് അബ്ലാസ് സഖാഫി, വൈസ് പ്രസി: ശംസുദ്ദീന്‍ പുതിയ പുര സെക്രട്ടറി മുഹമ്മദ് ടിപ്പു നഗര്‍ എസ് വൈ എസ് സോന്‍ നേതാക്കളായ അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, മുനീര്‍ സഅദി നെല്ലിക്കന്ന്, മുനീര്‍ ഏര്‍മളം, അഹ്മദ് സഅദി ചെങ്കള, ആസിഫ് ആലമ്പാടി, നാസിര്‍ ചേരൂര്‍, ലതീഫ് തുരുത്തി, അബ്ദുര്‍ഹമാന്‍ ബദര്‍ നഗര്‍ എസ് എ റഹ്മാന്‍  , സി .എം.എ ഖാദിര്‍ ചേരൂര്‍ തുടങ്ങിയവര്‍ സംബദ്ധിച്ചു

Leave A Reply