Saturday, 8 June 2019

എസ് വൈ എസ് കുമ്പള സോണ്‍ സന്നാഹം 18ന്

കുമ്പള: എസ് വൈ എസ് കുമ്പള സോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സന്നാഹം നേതൃ പഠന ക്യാമ്പ് ജൂണ്‍ 18ന് ചൊവ്വാഴ്ച ശാന്തിപ്പള്ളം മുഹിമ്മാത്ത് സെക്കണ്ടറി മദ് റസയില്‍ നടക്കും. വൈകുന്നേരം 6 മണിക്കാരംഭിക്കുന്ന സന്നാഹത്തിന് മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി നേതൃത്വം നല്‍കും. സിദ്ധീഖ് സഖാഫി ബായാര്‍ ചര്‍ച്ച നയിക്കും. 

ഇത് സംബന്ധമായി ചേര്‍ന്ന സോണ്‍ ക്യാബിനറ്റ് അശ്‌റഫ് സഖാഫി ആരിക്കാടിയുടെ അധ്യക്ഷതയില്‍ ഇബ്രാഹിം സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, ലത്വീഫ് മാസ്റ്റര്‍ കളത്തൂര്‍ സംബന്ധിച്ചു.  താജുദ്ധീന്‍ സുബൈക്കട്ട സ്വാഗതവും സിദ്ധീഖ് പി കെ നഗര്‍ നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: