Monday, 3 June 2019

റമളാനിന്റെ ആത്മ ചൈതന്യം കാത്തു സൂക്ഷിക്കുന്നതാകണം ഈദാഘോഷം -താജുശ്ശരീഅ


മഞ്ചേശ്വരം: സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ പെരുന്നാള്‍ ദിനം സഹായകമാകട്ടെയെനന് സംയുക്ത ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ താജുശ്ശരീഅ  എം. അലിക്കുഞ്ഞി മുസിലിയാര്‍ ഷിറിയ  ഈദ് സന്ദേശത്തില്‍ ആശംസിച്ചു.  

ആത്മ സമര്‍പ്പണത്തിന്റെ ആഘോഷ വേളയാണ് പെരുന്നാള്‍ ദിനം.സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞു വേണം പെരുന്നാളിനെ നാം സജീവമാക്കേണ്ടത്. റമളാനിന്റെ ആത്മ ചൈതന്യം നിറഞ്ഞ് തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍. 

SHARE THIS

Author:

0 التعليقات: