Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

ഉഡുപ്പി: മഴ ലഭിക്കാന്‍ തവളക്കല്ല്യാണം നടത്തി ഉഡുപ്പിക്കാര്‍. ഉഡുപ്പി സിറ്റിസണ്‍ ഫോറം ആണ് തവളക്കല്യാണത്തിന്റെ (മണ്ഡുക കല്യാണോല്‍സവ്) സംഘാടകര്‍. മഴ പെയ്യിക്കുന്നതിന് പരമ്പരാഗതമായി നടത്തി വരുന്ന ആചാരമാണ് മണ്ഡൂക പരിണയം. ഇന്നലെ ഉച്ചയ്ക്ക് 12.05നായിരുന്നു മുഹൂര്‍ത്തം. പ്രത്യേക വാഹനത്തില്‍ നിരവധി പേരുടെ അകമ്പടിയോടെയാണ് രണ്ട് കൂടുകളിലായി 'വരന്‍' തവളയെയും 'വധു' തവളയെയും കല്യാണമണ്ഡപത്തിലെത്തിച്ചത്.


കല്‍സാങ്ക, കീലിഞ്ച് എന്നിങ്ങനെ രണ്ട് ഗ്രാമങ്ങളില്‍ നിന്നാണ് ആണ്‍ തവളയേയും പെണ്‍ തവളയേയും പിടിച്ചത്. വിവാഹത്തിന് മുന്‍പ് ഇരുവര്‍ക്കും സംഘാടകര്‍ പേരിട്ടു. കല്‍സങ്കിന്റെ മകന്‍ വരുണ്‍ തവളയും കൊലാല്‍ഗിരി കീലിഞ്ചെയുടെ മകള്‍ വര്‍ഷ തവളയും. വിവാഹിതരായ തവളകളെ ആരതി ഉഴിഞ്ഞ് മന്ത്രങ്ങള്‍ ഉരുവിട്ട് വധൂവരന്മാരെ നിരവധി പേര്‍ അനുഗ്രഹിച്ചു. നൂറോളം ആളുകളാണ് തവളകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. വിവാഹസദ്യ കഴിച്ചാണ് ഇവര്‍ മടങ്ങിയത്. 

ചടങ്ങുകള്‍ക്ക് ശേഷം ഇരു തവളകളെയും ഒരു കൂട്ടിലാക്കി മഴക്കു വേണ്ടി പൂജയും പ്രാര്‍ഥനയും നടന്നു. ശേഷം 'വധൂ വരന്‍'മാരെ മന്നപ്പല്ലയിലേക്ക് ഹണിമൂണിനു വിട്ടു.

ഉഡുപ്പി നഗരത്തില്‍ കുടിവെള്ളമെത്തിച്ചിരുന്ന ബജി ഡാമിലെ വെള്ളം കൂടി വറ്റിയതോടെ പ്രദേശത്ത് കനത്ത വരള്‍ച്ച നേരിടുന്നതിനിടെയാണ് മഴയ്ക്കായി പ്രത്യേക ആചാരം നടന്നത്. നാട്ടിലെങ്ങും കനത്ത വരള്‍ച്ചയാണ്. പ്രതീക്ഷിച്ച മഴയും ലഭിക്കുന്നില്ല. സാധാരണ ഉത്തരേന്ത്യയിലാണ് 
തവളക്കല്യാണം പോലുള്ള ആചാരങ്ങള്‍ നടക്കാറുള്ളത്.
Leave A Reply