Tuesday, 11 June 2019

യുനാനി തൊഴില്‍ സാധ്യതകള്‍, ഗൈഡന്‍സ് ശില്‍പശാല ബുധനാഴ്ച കാസര്‍കോട്ട്

കാസര്‍കോട്: യുനീനി മേഖലയിലെ വിവിധ പഠന കോഴ്‌സുകളും തൊഴില്‍ സാധ്യതകളും ചര്‍ച്ച ചെയ്യുന്ന ഗൈഡന്‍സ് ശില്‍പശാല ബുധനാഴ്ച ഉച്ചക്ക് 2.30ന് കാസര്‍കോട് ബ്ലോക്ക് ഓഫീസിനു സമീപം വ്യാപാര ഭവന്‍ ഓഡിറ്റോറിയതതില്‍ നടക്കും.

ആരോഗ്യ രംഗത്ത് ഏറെ പാരമ്പര്യമുള്ളതും പാര്‍ശ്വ ഫലങ്ങളില്ലാത്ത യുനാനി ഇന്ന് അധിവേഗം വളരുന്ന മെഡിക്കല്‍ മേഖലയാണ്.

യുനീനി മെഡിക്കല്‍ രംഗം ഏറെ തൊഴില്‍ സാധ്യതകള്‍ കൂടി തുറന്നു തരുന്നതാണ്. മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയാല്‍ യുനീനി മെഡിക്കല്‍ കോളേജില്‍ മെറിറ്റില്‍ പ്രവേശനം നേടി ഡോക്ടറാവാന്‍ എളുപ്പമാണ്.

യുനാനിയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന ശില്‍പശാല ആദ്യമായാണ് ജില്ലയില്‍ നടക്കുന്നത്. കോഴിക്കോട് യുനീനി മെഡിക്കല്‍ കോളേജും വെഫി കാസര്‍കോട് ചാപ്റ്ററും സംയുക്തമായി നടത്തുന്ന ശില്‍പശാലയില്‍ പ്ലസ് വണ്‍, പ്ല്‌സ് റ്റു പഠിക്കുന്നവര്‍ക്കും അവരുടെ രക്ഷിതാക്കളും പങ്കെടുക്കാം. യുനാനി മേഖലയിലെ പ്രമുഖര്‍ നേതൃത്വം നല്‍കും. യുനാനിയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാം.



SHARE THIS

Author:

0 التعليقات: