Saturday, 1 June 2019

ഉപ്പളയില്‍ വീണ്ടും ഗുണ്ട ആക്രമണം; യുവാവിനെ ഒരു സംഘം വീട്ടില്‍ കയറി വെട്ടി

ഉപ്പള: ഉപ്പളയില്‍ വീണ്ടും ഗുണ്ട ആക്രമണം. യുവാവിനെ വീട്ടില്‍ കയറി വെട്ടി. ഗുരുതര പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി ഇല്ലു എന്ന ഇല്യസിന് (23) ആണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പച്ചിലമ്പാറ സ്വദേശിയായ ഷറഫുദ്ദീനും മറ്റു രണ്ടുപേരുമാണ് ആക്രമിച്ചതെന്ന് ഇല്യാസ് പോലീസിന് മൊഴി നല്‍കി.

ബൈക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒന്നര മാസം മുമ്പ് ശറഫുദ്ദീനും ഇല്യാസും തമ്മില്‍ വാക്ക് തര്‍ക്കം നടക്കുകയും ശറഫുദ്ദീനെ ഇല്യാസ് ആയുധം കൊണ്ട് ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഇതില്‍ റിമാന്‍ഡിലായ ഇല്യാസ് കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ശേഷം വീട്ടില്‍ നിന്ന് നിന്ന് പുറത്തിറങ്ങാതെ ഇരുന്ന് ഇല്യാസിനെ രാത്രിയില്‍ വീട്ടില്‍ കയറി വെട്ടുകയായിരുന്നു.


SHARE THIS

Author:

0 التعليقات: