Saturday, 8 June 2019

ഉപ്പള ബായാറില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ഉപ്പള:  ഉപ്പള ബായാറില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ വധശ്രമത്തിന് മഞ്ചേശ്വരം പോലീസ് കേസെടുത്തു. പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി മഞ്ചേശ്വരം സി ഐ ദിനേശ് പറഞ്ഞു. പ്രതികളെ കുറിച്ച് അക്രമത്തിനിരയായ യുവാവ് പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് ഉപ്പള ബായാര്‍ മുളിഗദെയലെ മദ്രസ അധ്യാപകന്‍ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പച്ചു പെരിപദവ് എന്ന പ്രസാദി (26)ന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കര്‍ണാടക പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബായാര്‍ പെറോടിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. നടന്നു പോവുകയായിരുന്ന പ്രസാദിനെ ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് അക്രമിച്ചതെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.



SHARE THIS

Author:

0 التعليقات: