Monday, 10 June 2019

വേലൂര്‍ ഒരുമ കുവൈറ്റ് 15മത് വാര്‍ഷികം ആഘോഷിച്ചു

അബ്ബാസിയ: തൃശൂര്‍ ജില്ലയിലെ  വേലൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ 'വേലൂര്‍ ഒരുമ യുടെ' 15 മത് വാര്‍ഷിക പരിപാടികള്‍ അബ്ബാസ്സിയ പോപ്പിന്‍സ് ഹാളില്‍ വെച്ചു വെള്ളിയാഴ്ച വൈകിട്ട് നടന്നു.

സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.സംഘടന പ്രസിഡണ്ട് ജിമ്മി സി.എ.അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ഓര്‍ഗനൈസര്‍ പിയൂസ് സി.പി സ്വാഗതം പറയുകയും,ആക്ടിംഗ് സെക്രട്ടറി ബിജോയ് ഡി കെ വാര്‍ഷിക റിപ്പോര്‍ട്ടും, നാട്ടില്‍ സംഘടന നടത്തുന്ന സാമൂഹ്യ സേവന പരിപാടികളക്കുറിച്ചുള്ള വിവരങ്ങളും അവതരിപ്പിച്ചു.

നാട്ടില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സംഘടനാംഗത്തിന്റെ കുട്ടിയ്ക്ക് ഉപഹാരം നല്‍കി ആദരിച്ചു. അംഗങ്ങളും കുട്ടികളും പങ്കെടുത്ത കലാപരിപാടികള്‍ അവതരിപ്പിക്കുകയും, അവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സംഘടനാംഗങ്ങളും, ക്ഷണിതാക്കളും പങ്കെടുത്ത യോഗത്തില്‍ ട്രഷറര്‍ ശുഭ കെ സുബ്രന്‍ നന്ദിയും പറഞ്ഞു .


SHARE THIS

Author:

0 التعليقات: