Sunday, 30 June 2019

ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കടുവ പാഞ്ഞടുക്കുന്ന വീഡിയോ വൈറലാകുന്നു

പുല്‍പ്പള്ളി: ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കടുവ പാഞ്ഞടുക്കുന്ന വീഡിയോ വൈറലാകുന്നു. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളിയിലാണ് സംഭവം. പാന്പ്ര എസ്റ്റേറ്റിനു സമീപത്ത് കൂടി യാത്ര ചെയ്ത യുവാക്കള്‍ക്കു നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്.

ബൈക്കിനു പിന്നിലിരുന്നയാള്‍ കാടിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തവെ അപ്രതീക്ഷിതമായി കടുവ പാഞ്ഞടുക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് കടുവയുടെ ആക്രമണത്തില്‍നിന്നും ഇരുവരും രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.


SHARE THIS

Author:

0 التعليقات: