Saturday, 8 June 2019

ചെര്‍ക്കള സാവിയ്യ ഇസ്ലാമിക് പ്രീ സ്‌കൂള്‍ ഉദ്ഘാടനം ജൂണ്‍ 26ന് ബുധനാഴ്ച

കാസര്‍കോട്, ചെര്‍ക്കള: പ്രീ കെ ജി പഠനം മുതല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 6-10 ക്ലാസ് പഠനം പൂര്‍ത്തിയവുമ്പോഴേക്കും കറാട്ടെ, സകൗട്ട്, ബ്രൈന്‍ ജിം എന്നിവയും നിത്യ ജീവിതത്തിലെ പ്രധാന ദിക് റുകളും ആരാധനകളും പരിശീലനത്തോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ മുഴുവനായും മന പാഠമാക്കുന്ന രണ്ട് കേന്ദ്രങ്ങള്‍ ഹോസ്റ്റല്‍ സൗകര്യത്തോടൊപ്പം ജില്ലയില്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സാവിയ്യ പബ്ലിക്ക് സ്‌കൂളിന്റെ നവ സംരംഭമായ സാവിയ്യ ഇസ്ലാമിക് പ്രീ സ്‌കൂളിന്റെ ഒരു സെന്റര്‍ ചെര്‍ക്കള ബംബ്രാണി നഗറില്‍ മൊഹിയദ്ധീന്‍ ജുമാ മസ്ജിദ് കോമ്പോണ്ടില്‍ മുഹമ്മദ് മഖ്‌സൂസിന്റെ നേതൃത്വത്തില്‍ 2019 ജൂണ്‍ 26 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുകയാണ്.

സയ്യിദ് ഹുസൈന്‍ ബുഖാരി തങ്ങള്‍ മസ്തിക്കുണ്ടിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ഉദ്ഘാടന സെഷനില്‍ മുഹമ്മദ് മഖ്‌സൂസ് സ്വാഗതം പറയും. പരിപാടിയില്‍ മുഹിയദ്ധീന്‍ ജുമാ മസ്ജിദ് സെക്രട്ടറി ഹാഷിം ബംബ്രാണി അധ്യക്ഷത വഹിക്കും.  സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍  ഉദ്ഘാടനം ചെയ്യും. മംസ് മീറ്റിന് സാവിയ്യ പ്രീ സ്‌കൂള്‍ ഹെഡ് ഓഫീസ് മാനേജര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ നേതൃത്വം നല്‍കും. സയ്യിദ് ബുര്‍ആന്‍ ബുഖാരി തങ്ങള്‍, അബ്ബാസ് സഖാഫി കാവുംപുറം, ഹാരിസ് ഹിമമി സഖാഫി പരപ്പ, ജെ പി മുഹമ്മദ് ദാരിമി ആശംസ പ്രസംഗം നടത്തും. 



സയ്യിദ് നുഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍ ചെര്‍ക്കള, ഹംസ സഖാഫി കൂട്ടശ്ശേരി, പി എം മുഹമ്മദ് അലി, പി ബി അബ്ദുല്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി ദേശ്യത്തില്‍, മൊയ്തു ബാപ്പാലിപ്പൊനം, അഷ്‌റഫ് ബംബ്രാണി സംബന്ധിക്കും. യൂസുഫ് സഅദി നന്ദി പറയും. 

അന്നേ ദിവസം രാവിലെ കൃത്യം 9:30ന് പ്രീ കെ ജി, എല്‍ കെ ജി എന്നിവയിലേക്ക് അഡ്മിഷന്‍ എടുത്ത കുട്ടികളെ കൂട്ടി രക്ഷിതാക്കള്‍ എത്തണമെന്ന് ടീച്ചര്‍ ഹെഡ് തൗഫീറ ഉളിയത്തടുക്ക അറിയിച്ചു.



SHARE THIS

Author:

0 التعليقات: