Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്ത് എ.കെ.ജി.നഗറില്‍ പ്രീ കെ ജി മുതല്‍ ഇംഗ്ലീഷ് മീഡിയം സ്‌കുള്‍ ആറാം ക്ലാസ് പഠനം പൂര്‍ത്തിയാകുമ്പോഴേക്കും കറാട്ടെ, സ്‌കൗട്ട്, ബ്രെയ്ന്‍ ജിം എന്നീ പരിശീലനത്തോടൊപ്പം പരിശുദ്ധ ഖുര്‍ആന്‍ മുഴുവനായും ഹാഫിളാകുന്ന പദ്ധതിയുമായി മുന്നേറുന്ന സാവിയ്യ പബ്ലിക്ക് സ്‌കൂളിന്റെ നവ സംരംഭമായ  സാവിയ്യ ഇസ്ലാമിക് പ്രീ സ്‌കൂള്‍  2019 ജൂണ്‍ 19 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കും. 

രാവിലെ 10 മണിക്ക് മസ്ജിദ് ഇമാം ഹംസ സഖാഫി കുട്ടശ്ശേരിയുടെ പ്രാര്‍ത്ഥനയോടെ പരിപാടി ആരംഭിക്കും. സയ്യിദ് അഹ്മ്മദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ (സ്‌കൂള്‍ ജനറല്‍ സെക്രട്ടറി) സ്വാഗതം പറയും. മസ്ജിദ് അലിയ്യുല്‍ അഹ്ദല്‍ മുത്തവല്ലി അദ്ധ്യക്ഷത വഹിക്കും. വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി ആദ്യാക്ഷരം കുറിക്കും. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്യും. അബ്ബാസ് സഖാഫി കാവുംപുറം, സുലൈമാന്‍ കരിവെള്ളൂര്‍ ആശംസ പ്രസംഗം നടത്തും.  

മംസ് മീറ്റിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ (സ്‌കൂള്‍ മാനേജര്‍ ) നേതൃത്വം നല്‍കും. ഉമ്മര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മന്‍സൂര്‍ ഹിമമി, ഫസല്‍ റഹ്മാന്‍ അഹ്‌സനി മണ്ണാര്‍ക്കാട്, മുസ്ഥഫ അഹ്‌സനി കോട്ടക്കല്‍, തമീം അഹ്‌സനി, മഖ്‌സൂസ്, അബൂബക്കര്‍ സിദ്ധീഖ് സഖാഫി, ഡോ. എം കെ ഹരിപ്രഭ, ഹാജി സി ഐ അമീര്‍ അലി ചൂരി, അന്തുഞ്ഞിമൊഗര്‍, സി എച്ച് .മുഹമ്മദ് കുഞ്ഞിപട്‌ല, ഹുസൈന്‍ ഹാജി, ബി ഇ മുഹമ്മദ് കുഞ്ഞി ഹാജി, നാസര്‍ ബായാര്‍, അബൂബക്കര്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ് ഇട്ടി കുണ്ട്, ഷാഫി സഅദി, അബൂബക്കര്‍ ഗുഡ്ഡെ സംബന്ധിക്കും.

പി എം .മുഹമ്മദ് അലി (സ്‌കൂള്‍ സെക്രട്ടറി എ.കെ.ജി.നഗര്‍ സെന്റര്‍) നന്ദി പറയും.

അന്നേ ദിവസം രാവിലെ 9 മണിക്ക് തന്നെ പുതുതായി പ്രീ കെ ജിയിലേക്ക് അഡ്മിഷന്‍ എടുത്ത കുട്ടികളെയും കൂട്ടി രക്ഷിതാക്കള്‍ എത്തണമെന്ന് മാനേജര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഭൗതിക പഠനത്തോടൊപ്പം ശ്രവണത്തിലൂടെ 
പരിശുദ്ധ ഖുര്‍ആനിലെ ഒരു ജുസ്ഹും നിത്യ ജീവിതത്തിലെ പ്രധാന ദിക് ര്‍  ദുആകളും 
പഠിച്ച എല്ലാ വിദ്യാര്‍ത്ഥികളും ഇപ്രാവശ്യം എല്‍ കെ ജിയിലാണ്. ആ വിദ്യാര്‍ത്ഥികളെയും കൃത്യ സമയത്ത് തന്നെ സ്‌കൂളിലെത്തിക്കണമെന്ന് ടീച്ചര്‍ എഡ്ഡ് അറിയിച്ചു.


Leave A Reply