Friday, 19 July 2019

കാറില്‍ കടത്തുകയായിരുന്ന 40കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: കാറില്‍ കടത്തുകയായിരുന്ന 40 കിലോ കഞ്ചാവുമായി രണ്ടു മലയാളികള്‍ പോലീസ് പിടിയിലായി. കാസര്‍കോട് നെല്ലിക്കട്ടെയിലെ മുഹമ്മദ് ഇക്ബാല്‍(34), എരിയാലിലെ എ.എം.ഫസല്‍(30) എന്നിവരെയാണ് മംഗളൂരു മറക്കടയില്‍ വെച്ച് കാവൂര്‍ പോലീസ് അറസ്റ്റുചെയ്തത്. 

കഞ്ചാവ് വിവിധയിടങ്ങളില്‍ എത്തിക്കാന്‍ ഉപയോഗിച്ച് കാര്‍,ത്രാസ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. പിടികൂടിയ കഞ്ചാവിന് 12 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ആന്ധ്രപ്രദേശില്‍നിന്ന്
മൊത്തമായി വാങ്ങുന്ന കഞ്ചാവ് തീവണ്ടിമാര്‍ഗം ബെംഗളൂരുവില്‍ എത്തിക്കും.
അവിടെനിന്നാണ് മംഗളൂരുവിലേക്കും കാസര്‍കോട്ടേക്കും എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.




SHARE THIS

Author:

0 التعليقات: