Sunday, 7 July 2019

ഹജ്ജിന്റെ സന്ദേശം മാനവികതയും സഹജീവി കരുണയും: കാന്തപുരം

കൊണ്ടോട്ടി: ഹജ്ജ് മുസ്ലിംകള്‍ക്ക് മാത്രമുള്ളതെങ്കിലും ഹജ്ജിന്റെ സന്ദേശം മാനവികതയും ഭൂമിയിലുള്ള ജീവജാലങ്ങളോട് കരുണ കാണിക്കലുമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഹജ്ജ് ക്യാമ്പില്‍ ഉദ്ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഹജ്ജിനെത്തുന്നവരില്‍ രാജാവെന്നോ പ്രജയെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. എല്ലാവരും ഒരേ വേഷവും ഒരേ മന്ത്രവുമാണ് ഉരുവിടുന്നത്.

മനുഷ്യര്‍ക്കിടയില്‍ വിശ്വാസിയോടും അവിശ്വാസിയോടും സ്നേഹവും ബഹുമാനവും ഭൂമിയിലുള്ള ജീവജാലങ്ങളോട് കാരുണ്യം ചെയ്യുവാനുമാണ് പ്രവാചകന്‍ വിടവാങ്ങല്‍ ഹജ്ജില്‍ പഠിപ്പിച്ചത്. അന്യന്റെ ചോരയും അഭിമാനവും സംരക്ഷിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയാണ്. ഹജ്ജ് പുതുജീവിതമാണ് നല്‍കുന്നത്. ഹജ്ജ് കഴിഞ്ഞവന്‍ പാപമുക്തനാണ്. തുടര്‍ന്നുള്ള ജീവിതം സംശുദ്ധമായി മുന്നോട്ടു കൊണ്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂരിലേക്ക് എമ്പാര്‍ക്കേഷന്‍ തിരിച്ചുകൊണ്ടുവന്നതിനും വനിതാ ബ്ലോക്കിനു തുക അനുവദിച്ചതിനും സര്‍ക്കാറിനെ കാന്തപുരം അഭിനന്ദിച്ചു.



SHARE THIS

Author:

0 التعليقات: