Friday, 19 July 2019

വാഹനാപകടത്തില്‍ എസ് എസ് എഫ് പ്രവര്‍ത്തകന്‍ മരണപ്പെട്ടു

മംഗലാപുരം: എസ് എസ് എഫ് കാമ്പസ് യൂണിറ്റ് സെക്രട്ടറിയും പി എ കേളേജ് ഓഫ് എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയുമായ ജലാലുദ്ധീന്‍ സവാദ് ( 21) വാഹനാപകടത്തില്‍  മരണപ്പെട്ടു.

മംഗലാപുരം കൊണാജെ അസൈഗോളി സ്വദേശിയാണ്. നാട്ടകല്ലില്‍ നടന്ന ബൈക്കപകടത്തിലാണ് മരണപ്പെട്ടത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്ലെത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെട്ടുകയായിരുന്നു.

പിതാവ്: സുലൈമാന്‍ ഹാജി.

 ജലാലുദ്ധീന്‍ സവാദിന്റെ മരണത്തില്‍ എസ് എസ് എഫ്  സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി, എസ് എസ്  എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍, ജനറല്‍ സെക്രട്ടറി ശക്കീര്‍ എം ടി പി അനുശോചനം രേഖപ്പെടുത്തി.

നീലഗിരിയില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ്എസ്എഫ് നടത്തിയ പ്രൊഫ് സമ്മിറ്റിലേക്ക് മംഗലാപുരത്ത് നിന്ന് പ്രതിനിധികളെ എത്തിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകനാണ് സവാദ്.

ആത്മാര്‍ത്ഥതയുള്ള സംഘാടകനെയാണ് ജലാലുദ്ദീന്‍ സവാദിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് എസ്.എസ്.എഫ് .കാസര്‍കോട് ജില്ലാ കമ്മറ്റി അനുശോചന കുറിപ്പില്‍ അറിയിച്ചു.

പ്രത്യേക  പ്രാര്‍ത്ഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും നേതാക്കള്‍ ആഹ്വാനം ചെയ്തു.

SHARE THIS

Author:

0 التعليقات: