Tuesday, 16 July 2019

കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു; 3 കാസര്‍കോട് സ്വദേശികള്‍ക്ക് ഗുരുതരം

കണ്ണൂര്‍: കണ്ണൂര്‍ ചാല നടാല്‍ ബൈപ്പാസില്‍ മിംസ് ആശുപത്രിക്ക് സമീപം കാറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് മൂന്ന് കാസര്‍കോട് സ്വദേശികളടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് കാസര്‍കോട് സ്വദേശികളുടെ നില ഗുരുതരമാണ്. ഇവര്‍ കാര്‍ യാത്രക്കാരായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം. 

കൊല്ലൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും, കാസര്‍കോട്ടേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

കാര്‍ യാത്രക്കാരും കാസര്‍കോട് ചെര്‍ക്കള സ്വദേശികളുമായ മനോജ് (30), സനല്‍ കുമാര്‍ (17), മൊയ്തു (25), ബസ് കണ്ടക്ടറും എറണാകുളം സ്വദേശിയുമായ സക്കീര്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.



SHARE THIS

Author:

0 التعليقات: