Tuesday, 9 July 2019

മാണിക്കോത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കാഞ്ഞങ്ങാട്: മാണിക്കോത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെള്ളിക്കോത്ത് അടോട്ടെ അഭിലാഷ് (24) ആണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം. അഭിലാഷ് ഓടിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കുഞ്ഞിക്കണ്ണന്‍ -പത്മിനി എന്നിവരുടെ മകനാണ് അഭിലാഷ്. ഐശ്വര്യയും അപര്‍ണ്ണയും സഹോദരിമാരാണ്

SHARE THIS

Author:

0 التعليقات: