Tuesday, 9 July 2019

ബി.എം.എസ് പ്രവര്‍ത്തകന് നേരെയുണ്ടായ വധശ്രമം: രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ 
ചുമട്ട് തൊഴിലാളിയായ ബി.എം.എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
അണങ്കൂര്‍ സ്വദേശി സുഹൈലും, മുഹമ്മദ് അസ്ഹറുദ്ധീനുമാണ് അറസ്റ്റിലായത്. 

കാസര്‍കോട് നഗരത്തിലെ ചുമട്ടുതൊഴിലാളിയും ബി എം എസ് പ്രവര്‍ത്തകനുമായ വിദ്യാനഗര്‍ നല്‍ക്കളയിലെ പ്രശാന്തിനാണ് (33) കഴിഞ്ഞ ഒന്നാം തീയ്യതി രാത്രി 9.30 മണിയോടെ വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജ് പരിസരത്ത് വെച്ച് കുത്തേറ്റത്.

തളങ്കരയിലെ സൈനുല്‍ ആബിദ് വധക്കേസിലെ മൂന്നാം പ്രതിയാണ് പ്രശാന്ത്.  പ്രതികള്‍ സഞ്ചരിച്ച വാഹനം പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.



SHARE THIS

Author:

0 التعليقات: