Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: തളങ്കര സ്വദേശിയും എസ്.ഡി.പി.ഐ. പ്രവര്‍ത്തകനുമായ സൈനുല്‍ ആബീദിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ പ്രശാന്തി (33)നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്.ഡി.പി.ഐ.പ്രവര്‍ത്തകരെ കാസര്‍കോട് സി.ഐ എ.വി. അനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. 

അണങ്കൂര്‍ ടിപ്പുനഗര്‍ കൊറക്കോട് ഹൗസിലെ അബൂബക്കര്‍ സുഹൈല്‍ (24), പച്ചക്കാട്ടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന അച്ചു (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 30ന് രാത്രി വിദ്യാനഗര്‍ ഗവ.കോളേജിന് സമീപമാണ് സംഭവം. പ്രശാന്ത് ബൈക്കില്‍ പോകുമ്പോള്‍ കണ്ണൂര്‍ രജിസ്ട്രേഷന്‍ നമ്പറിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ ആറംഗ സംഘം കാര്‍ ബൈക്കിലിടിച്ച് പ്രശാന്തിനെ വീഴ്ത്തിയ ശേഷം കുത്തി പരിക്കേല്‍പിച്ചുവെന്നാണ് കേസ്. 

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. അക്രമി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Leave A Reply