Saturday, 27 July 2019

അബ്ദുല്‍ കലാം: ശാസ്ത്ര ലോകത്തെ നഷ്ടത്തിലാഴ്ത്തിയുളള നാലാണ്ട്

1931 ഒക്ടോബര്‍ 15ന് തമിഴ്നാട് രാമേശ്വരത്തുള്ള രാമനാഥപുരത്ത് ആയിരുന്നു കലാമിന്റെ നിയോഗം. സാധാരണക്കാരായ സൈനുല്‍ ആബിദ്- ആയിഷമ്മ എന്ന ദമ്പതികള്‍ക്ക് സന്തോഷത്തിന്റെ നിറക്കെട്ടുകള്‍ ചാര്‍ത്തിയാണ് കലാമിന്റെ ജന്മം. 

ഷ്യാര്‍ട്ട്സ് ബട്ട്റ്രകൂലേശിയന്‍ സ്‌കൂളില്‍ തന്റെ ബാലവിദ്യാഭ്യാസം നുകര്‍ന്നു. ചെറു പ്രായത്തില്‍ തന്നെ വിദ്യാഭ്യാസം ചിലവുകള്‍ക്ക് പരിഹാരമായി സുര്യോദയത്തിന്റെ മുമ്പ് ഉറക്കില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റ് വര്‍ത്തമാന പത്രം വിതരണം ചെയ്തിതിരു. രണ്ടാം ലോക മഹായുദ്ധത്തിന്റെ വാര്‍ത്തകള്‍, അറിവുകളുടെ ഉള്ളടങ്ങിയ വിവിധ കടലാസും ആകാശത്ത് പറന്നുയരുന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രത്യേകം വീക്ഷിച്ച് സൂക്ഷിച്ച് വെക്കുന്ന പതിവ്  കലാമിനുണ്ടായിരുന്നു. ഇത് കലാമിനെ സംബന്ധിച്ചിടത്തോ ളം ഹരമായിരുന്നു. 

സ്‌കൂള്‍ വിദ്യാഭ്യാസ സമയത്ത് വെറും ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും പുതിയ അറിവുകളും, ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനും മനസ്സിലാക്കാനും കലാം കാണിച്ച ഉത്സാഹം കുറച്ചൊന്നുമല്ല. തന്റെ വിദ്യാഭ്യാസ സമയങ്ങളില്‍ തന്നെ ജനറല്‍ പഠനത്തിന് വേണ്ടി കലാം  സമയം കണ്ടെത്തിയുരുന്നു.

നാമെവരും നിരുത്സാഹപ്പെടുത്തുന്ന കണക്ക്  ആയിരുന്നു കലാമിന്  ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. തിരുച്ചറിപ്പള്ളി സെന്റ് ജോസഫ് കേളേജില്‍ നിന്ന് ഭൗതികശാസ്ത്രം എന്ന വിഷത്തില്‍ കലാം ബിരുദമേറ്റുവാങ്ങി. തന്റെ യൗവ്വനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പൈലറ്റ് എന്നതിനെ ലക്ഷ്യമക്കി കലാം 24 വയസ്സില്‍ അതായത് 1955ല്‍ സ്വപ്നപ്പൂര്‍ത്തീകരണത്തിനായി ഐറൊസ്പേസ്  പഠനത്തിനായി മദ്രാസിലേക്കോടി. തന്റെ കോളേജ് ജീവിതത്തില്‍ ദൃഷ്ടി പതിഞ്ഞിരുന്ന  മാനംമുട്ടെയുള്ള വിമാനത്തിന്റെ പറക്കല്‍ അതിയായ ആഗ്രഹത്തോടും താല്‍പര്യത്തോടും അതിന്റെ സങ്കേതിക വിഷേശങ്ങള്‍ മനസ്സിലാക്കുവാനും ആ താല്‍പര്യത്തില്‍  ഐറൊനോട്ടിക്കീ വ്യേമായന ഉദനനിയം എന്ന വിശയത്തില്‍ കലാം ഐച്ഛികമായി തെരഞ്ഞെടുത്തു.

മദ്രാസ് ഇന്‍സ്റ്റുറ്റൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഐറൊഡ്പേസ് ഇന്‍ജിനീയറിങ്ങ് എന്ന വിഷയിത്തില്‍ 1960ല്‍ ബിരുദം കരസ്ഥമാക്കി. ബിരുദാനന്തരം  ഇന്ത്യയുടെ പ്രതിരോധ മന്ത്രാല യത്തിന് കീഴിലുള്ള ഡയറക്ടര്‍ ഓഫ് ടെക്ലോജിക്കല്‍ ഡെവലപ്പമെന്റ് ആന്റ് പ്രൊഡക്ഷന്‍ എന്ന സ്ഥാപത്തില്‍ തന്റെ തുടര്‍ പഠനത്തിന് ചേര്‍ന്നു.   പ്രതിരോധ ഗവേഷണ വികസന സംഘാടനയായ ഡി ആര്‍ ഡി ഒ യില്‍ ചേര്‍ന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു.

1962ല്‍ കലാമിന്റെ പ്രതിഭ തിരിച്ചറിഞ്ഞ വിക്രം സരഭായ് തിരുവനന്തപുരത്ത് തുമ്പയില്‍ വികസ ഷപന കേന്ദ്രം തുടങ്ങുവാന്‍ കലാമിനെ ഏല്‍പ്പിച്ചു. അവിടെ വെച്ചാണ് ഇന്ത്യന്‍ ആദ്യ റോക്കറ്റായ നൈക്ക് അപാഷെയ്ക്ക് തുടക്കം കുറിച്ചത്. 1963 നവംബര്‍ 1നായിരുന്നു കലാമിന്റെ  സ്വപ്നങ്ങള്‍ ചിറകടിച്ചത്. സാഫല്യതയുടെ പൂര്‍ണതയില്‍ വിജയത്തിന്റെ മികവില്‍ നൈക്- അപാഷെ എന്ന കിടിലന്‍ റോക്കറ്റ് തുമ്പയില്‍ നിന്ന് വാനലോകത്തേക്ക് പറന്നുയര്‍ന്നു. പിന്നെ 1967ല്‍ അബ്ദുല്‍ കലാമിനെയും  വി എസ് നാരായണനെയും സാട്‌ലൈറ്റ് റോക്കറ്റ് നിര്‍മാണത്തെക്കുറിച്ച് വിക്രം സാ രഭായ്യുമായ് ഒരു ബോധവത്കര ചര്‍ച്ച നടത്തിയത്.


1969 ല്‍ കലാമിന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനി ലേക്കുള്ള സ്ഥാനമാറ്റം നടന്നു. ആദ്യ തദ്ദേശീയ സാറ്റലൈറ്റ് സോണ്‍ജിന്‍ഗ് വെഹിക്കിള്‍   പ്രൊജക്ടിന്റെ തലവനായി കലാം നടന്നു. ആഗസ്റ്റ് 10ന് കലാമിന്റെയും സംഘത്തിന്റെയും കഠിന അധ്വാനത്തിന്റെയും പ്രയത്നത്തിന്റെയും ഫലമേകി സാറ്റലൈറ്റ് ലോന്‍ജിന്‍ഗ് വെഹിക്കിള്‍ ശ്രീഹക്കോട്ടയില്‍ നിന്നും കലാമിനെയും സംഘത്തെയും ആനന്ദത്തില്‍ തുള്ളിച്ചാടിപ്പിച്ച് അഗ്‌നിപുകയോടെ 17 ടണ്‍ ഭാരവും 23 മീറ്റര്‍ നീളവുമുള്ള റോക്കറ്റ് ചീറിപ്പാഞ്ഞു. 

നിര്‍ഭാഗ്യവശാല്‍ 317 സെക്കന്റിനുശേഷം തകര്‍ന്ന് തരിപ്പണമായി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദിക്കുകളിലേക്ക് വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കിയാണ് അതിന്റെ അവശേഷങ്ങള്‍ നിലം പതിച്ചത്. 12 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ  ഫലം 5 മിനുട്ടില്‍ നിഷ്ഫലമായതില്‍ കലാമും സംഘവും ദുഃഖത്തിലാഴ്ന്നു. പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കലാം സ്വയമേറ്റെടുത്തു.

'1980 ജൂലൈ 18ന്',നിശ്ചയദാര്‍ഢ്യമേറ്റെടുത്ത് വിജയം നേടിയെടുക്കാനുള്ള വിയര്‍പ്പൊഴുക്കി കഠിനപരിശ്രമം നടത്തി വിജയത്തിന്റെ ചവിട്ടുപടികള്‍ക്ക് ഊന്നല്‍ നല്‍കിയതും അന്നായിരുന്നു.ഇന്ത്യയിലെ ആദ്യ കൃത്രിമ ഉപഗ്രഹമായ രാഹിണിയെ ഭ്രമണപഥത്തിലെത്തിച്ചു. കലാമിന് ഇന്ത്യയില്‍ എന്നല്ല, ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രശസ്തി നേടിയെടുക്കാന്‍ ഇതുതന്നെ ധാരാളമായിരുന്നു. പിന്നീട് തൃശൂര്‍, പ്രിഥി, ആകാശ്, അഗ്‌നി തുടങ്ങിയ മിസൈലുകളുടെ വിജയത്തിനു പിന്നില്‍ സുപ്രധാനപങ്ക് കലാമിനേറെതാണ്. 

1970-1990 നിടയില്‍ പോലര്‍ (എസ് എല്‍ വി), (എസ് എല്‍ വി3) എന്നീ പദ്ധതികളില്‍ ഐ ബി ആര്‍ എല്ലിന്റെ പ്രതിനിധി എന്ന നിലയില്‍ രാജ്യത്തെ ആദ്യത്തെ ആണവായുധ പരീക്ഷണത്തില്‍ സാക്ഷ്യം വഹിക്കാന്‍ രാജാരാമണ്ണ ക്ഷണിച്ചത് ഇന്ത്യക്കാരില്‍ ആത്മാഭിമാനത്തിന്റെ നിറച്ചെപ്പുകളാണ് സമ്മാനിച്ചത്.

1981 ല്‍ പത്മഭൂഷണ്‍ അവാര്‍ഡ്, 1990 ല്‍ പത്മവിഭൂഷണ്‍ അവാര്‍ഡും ഡോ. അബ്ദുല്‍ കലാം കൈക്കലാക്കി. 1992 ല്‍ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി കലാമിനെ നിയമിച്ചു. 1999 വരെ ഈ സ്ഥാനത്ത് തുടര്‍ന്നുസേവനമനുഷ്ഠിച്ചു. 1997 ല്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം സമ്മാനിച്ചു. 'ഒരു ശാസ്ത്രജ്ഞന്‍ എപ്പോഴും സ്വപ്നജീവി ആയിരിക്കണം'ഭാരതരത്നം ഏറ്റുവാങ്ങിയ സദസ്സില്‍ കലാം പറഞ്ഞ ഈ വാക്ക് ലോകത്തെ ശ്രദ്ധേയമാക്കിയ വാക്കുകളായി മാറി. 1998 ല്‍ തന്നെ പൊഖ്റാനില്‍ നടത്തിയ ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണത്തില്‍ കലാം നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യന്‍ സേനയുടെ പ്രതിരോധരംഗത്തെ നാഴികക്കല്ലുകളാണിവ. അഗ്‌നി. പ്രിഥി എന്നീ മിസൈലുകളുടെ മുഖ്യപങ്കാളി എന്ന നിലയില്‍ ദ മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ എന്ന അപരനാമത്തില്‍ കലാം  ' ആഗോളതലത്തില്‍ അറിയാന്‍ തുടങ്ങി. 1998 ല്‍ ഹൃദയശസ്ത്രക്രിയക്ക് ആവശ്യമായ ചിലവ് കുറഞ്ഞ കോറണസിന്റ പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. രാജുവുമായി ചേര്‍ന്ന് വികസനത്തിലേക്ക് നയിച്ചു. ഇതിനെ കലാം രാജു സെന്റര്‍ എന്ന് വിളിച്ചിരുന്നു.
ഇന്ത്യയിലെ പത്താമത് രാഷ്ട്രപതിയായ കെ.ആര്‍. നാരായണന്‍ പ്രസിഡന്റ് പദം ഒഴിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി ഡോ. അബ്ദുല്‍ കലാമിനെ തെരഞ്ഞെടുത്തു. 

2002-2007 കാലയളവില്‍ ഇന്ത്യയുടെ  ഏറ്റവും വലിയ ജനകീയ പ്രസിഡന്റ് എന്ന് ഇന്ത്യന്‍ ജനത പറഞ്ഞിരുന്നു. 2008 ജൂണ്‍ എട്ടിനാണ് കലാം ഒരു പുതുറിക്കോര്‍ഡിന് ഇരയാകുന്നു. അതായത് യുദ്ധവിമാനത്തില്‍ പറന്ന രാഷ്ട്രപതി എന്നതിലായിരുന്നു അത്. സുഖോയ് എന്ന വിമാനത്തില്‍ 2500 അടി ഉയരത്തില്‍ ഉയര്‍ന്നതും അതിന്റെ കൂട്ടത്തില്‍ വിങ് കമാന്ററും അജയ് രാത്തോഡ് എന്നിവരാണുണ്ടായിരുന്നത്.
2012ല്‍ പ്രതിഭാ പാട്ടീലിനുശേഷം വീണ്ടും പ്രസിഡന്റ് ആകാന്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും കലാം സ്വയം മാറി നിന്നു.കലാമിന്റെ മൊഴികള്‍ക്കായി ഇന്ത്യയിലും വിദേശത്തും നിരവധി സര്‍വ്വകലാശാലകള്‍ വിസിറ്റിംഗ് പ്രൊഫസര്‍, സ്പീച്ച് ആയും പലരും ക്ഷണിച്ചു. പിന്നെ കലാം തിരക്കില്‍നിന്ന് തിരക്കുകളിലേക്ക്. കലാമിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്ത പലരുമുണ്ടായിരുന്നു.

2015 ജൂലൈ 27ന് വൈകുന്നേരം 6.40ന് ഷില്ലോംഗിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സംഘടിപ്പിച്ച 'ഭൂമി ജീവയോഗ്യമായ ഗ്രഹം' എന്ന വിഷയത്തിലുള്ള സെമിനാറില്‍ ക്ലാസെടുത്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു.  7.45ന് കലാമിന്റെ മരണം സ്ഥിരീകരിച്ചു. ജോലി ചെയ്യുമ്പോള്‍ മരിക്കുക, രോഗശയ്യയില്‍ നീളാതെ അവസാനശ്വാസം വരെ നിവര്‍ന്നുനില്‍ക്കുക, വിടപറയല്‍ ഹ്രസ്വമായിരിക്കട്ടെ... എന്ന കലാമിന്റെ സ്വപ്നം പോലെ തന്റെ ഇഷ്ടതൊഴിലായ അധ്യാപനം ചെയ്തുകൊണ്ടിരിക്കെ മരണം വന്നു ചേര്‍ന്നു.
ജുലൈ 30ന് കണ്ണീര്‍ പൊഴിച്ച രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും നേതൃത്വത്തില്‍ പേയ്ക്കരമ്പ് മൈതാനിയില്‍ ഖബറടക്കി.


തയ്യാറാക്കിയത്: അബ്ദുറഹീം ഉപ്പള/നാഫിഹ് കൊടക്
SHARE THIS

Author:

0 التعليقات: