Thursday, 25 July 2019

അസാം ഫണ്ട് വിജയിപ്പിക്കുക - സുന്നീനേതാക്കള്‍

കാസര്‍കോട്: വടക്കുകിഴക്കന്‍ സംസ്ഥാനമായ അസാം ചരിത്രത്തിലെ ഏറ്റവും ഭീതിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് തുടരുന്ന പേമാരിയും പ്രളയവും കനത്ത ആള്‍നാശവും സ്വത്ത് നഷ്ടവുമാണ് വരുത്തിവെച്ചിരിക്കുന്നത്. 

നിസ്സഹായരായ പരിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ദിരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കേരള മുസ്ലിം ജമാഅത്ത് ജൂലൈ 26 (വെള്ളി) ഫണ്ട് സമാഹരണ ദിനമായി ആചരിക്കുകയാണ്. ദുരിതാശ്വാസ നിധി സമാഹരണം വിജിയിപ്പിക്കാന്‍ സുന്നീസംഘടനകളുടെ സംയുത്ക എക്‌സിക്യൂട്ടീവ് അഭ്യര്‍ഥിച്ചു.

   യോഗത്തില്‍ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത,് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍   കല്ലക്കട്ട, സയ്യിദ്  പി.എസ്.ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ്  മുനീറുല്‍  അഹ്ദല്‍,  ഹൂസൈന്‍ സഅദി  കെ.സി. റോഡ്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അശ്രഫ് സഅദി ആരിക്കാടി, ജമാല്‍ സഖാഫി ആദൂര്‍, സക്കീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. സുലൈമാന്‍    കരിവെള്ളൂര്‍ സ്വാഗതവും ബശീര്‍  പുളിക്കൂര്‍ നന്ദിയും     പറഞ്ഞു.


SHARE THIS

Author:

0 التعليقات: