Tuesday, 9 July 2019

ധര്‍മ്മനിഷ്ഠ സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ മദ്‌റസകളുടെ സേവനം മഹത്തരം - ബി. എസ് ഫൈസി

ബദിയടുക്ക: തിന്‍മകളുടെയും അരുതായ്മകളുടെയും മേച്ചില്‍പുറം തേടി അലയുന്ന സമൂഹത്തിനിടയില്‍  ധാര്‍ നിഷ്ഠരും മുല്യാധിഷ്ഠരുമായ സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ മദ്‌റസ പ്രസ്ഥാനത്തിന്റെ സേവനം മഹത്തരമാണെന്ന്  കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറിയുമായ ബി എസ് അബ്ദുല്ല കുഞ്ഞി പ്രസ്താവിച്ചു.

എസ്  ജെ എം ബദിയടുക്ക റെയ്ഞ്ച്  ഫാറൂഖിയ്യ മദ്‌റസയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

2019-20വര്‍ഷത്തിലേക്കുള്ള ഭാരവാഹികളായി അബൂബക്കര്‍ സഅദി നെക്രാജെ (പ്രസിഡന്റ്), അബ്ദുല്ല സഅദി തുപ്പക്കല്‍ (ജന: സെക്രട്ടറി), ബശീര്‍ സഖാഫി കൊല്ല്യം (ഫൈനാന്‍സ് സെക്രട്ടറി), പരീക്ഷ ബോര്‍ഡ്:അബ്ദുല്ല മദനി പള്ളപ്പാടി ( പ്രസിഡ്ന്റ്), അബ്ദു റസ്സാഖ് സഖാഫി പള്ളങ്കോട് (സെക്രട്ടറി), ട്രൈനിംഗ്: അബ്ദു റഹ്മാന്‍ ശറഫി കോരിക്കാര്‍ (പ്രസിഡന്റ്), റഫീഖ് സഖാഫി ദേലമ്പാടി (സെക്രട്ടറി), മിഷനറി: ഉമര്‍ സഖാഫി പള്ളത്തൂര്‍ (പ്രസിഡന്റ്), ജഅഫര്‍ ഹിമ്മി പാവറടുക്ക (സെക്രട്ടറി), വെല്‍ഫെയര്‍: സുബൈര്‍ സഖാഫി പഞ്ചിക്കല്‍ (പ്രസിഡന്റ്), റിയാസ് ഹനീഫി പെരഡാല (സെക്രട്ടറി), മാഗസിന്‍: റിഷാദ് സഖാഫി നെല്ലിക്കട്ട ( പ്രസിഡന്റ്), നാസര്‍ ബാഹസന്‍ ദാറുല്‍ ഇഹ്‌സാന്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. 

അബൂബക്കര്‍ സഅദി അധ്യക്ഷത വഹിച്ചു. അബ്ദുല്ല സഅദി സ്വാഗതവും റിയാസ് ഹനീഫി നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: