Saturday, 6 July 2019

എസ് എസ് എഫ് ബേക്കല്‍ സെക്ടര്‍ സാഹിത്യോത്സവ് ചേറ്റുക്കുണ്ട് ഹസനാബാദില്‍

ബേക്കല്‍: എസ് എസ് എഫ് ബേക്കല്‍ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 27,28 തിയ്യതികളില്‍  ചേറ്റുക്കുണ്ട് ഹസനാബാദില്‍ നടക്കും. രണ്ട് ദിനങ്ങളില്‍ 8 വേദികളിലായി നടക്കുന്ന നൂറോളം മത്സരങ്ങളില്‍ സെക്ടറിലെ 12 യൂണിറ്റുകളില്‍ നിന്നുള്ള 200 സര്‍ഗ്ഗ പ്രതിഭകള്‍ മാറ്റുരക്കും. സാഹിത്യോത്സവ് വിജയത്തിനായി വിപുലമായ സ്വാഗത സംഘം നിലവില്‍ വന്നു.  

കണ്‍വീനര്‍: അബ്ദുള്ള, ട്രഷറര്‍: നൗഷാദ്, വൈസ് ചെയര്‍മാന്‍:ലത്തീഫ്, കബീര്‍, ജോയിന്റ് കണ്‍വീനര്‍: റഫീക്ക്, ശുഹൈബ്, ഹനീഫ
                    
പ്രഖ്യാപന സംഗമം സെക്ടര്‍ ഫിനാന്‍സ് കണ്‍വീനര്‍ സമദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ മുന്‍ ഡിവിഷന്‍ സെക്രട്ടറി ജബ്ബാര്‍ ബിലാല്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ സെക്രട്ടറി റഷീദ് ഹസനാബാദ് സ്വാഗത സംഘം രൂപീകരണത്തിന് നേതൃത്വം നല്‍കി.

SHARE THIS

Author:

0 التعليقات: