Saturday, 27 July 2019

ആസ്സാം ജനതക്ക് ഐക്യദാര്‍ഢ്യം: ഐ സി എഫ് ഫണ്ട് ദിനമാചരിച്ചു

ദമ്മാം: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ ആസാമിലെ 40 ലക്ഷത്തോളം മനുഷ്യരെ നിരാലംഭരാക്കിയ ജലപ്രളയത്തിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന സഹജീവികളുടെ കണ്ണീരൊപ്പാന്‍ കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ആസാം ഫണ്ട് സമാഹരണ ദിനത്തിന്റെ ഭാഗമായി  ഐ.സി.എഫ് സീക്കോ യുണിറ്റ് ഫണ്ട് ദിനം ആചരിച്ചു.

ഐ.സി.എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി അന്‍വര്‍ കളറോഡ് ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്ദുസ്സലാം സഖാഫി പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഹംസ എളാഡ്,സയ്യിദ് അബ്ദുസ്സലാം തങ്ങള്‍,മുബാറക് സഅദി, കെ പി മൊയ്തീന്‍ ഹാജി കൊടിയമ്മ, ഹബീബ് സഖാഫി, അബ്ബാസ് ഹാജി കുഞ്ചാര്‍, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, ലത്തീഫ് പള്ളത്തടക്ക, അബ്ദുല്‍ കാദിര്‍ സഅദി കൊറ്റുമ്പ, അബൂബക്കര്‍ സഅദി കൊടിയമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.




SHARE THIS

Author:

0 التعليقات: