Saturday, 27 July 2019

ചള്ളങ്കയം മുക്രി മുഹമ്മദ് ഹാജി ഉപ്പാപ്പ അനുസ്മരണവും കുടുംബസംഗമവും ഞായറാഴ്ച

ചള്ളങ്കയം: അഞ്ച് പതിറ്റാണ്ട്കാലം ചള്ളങ്കയത്തും പരിസരപ്രദേശങ്ങളിലുള്ള ജനസമൂഹത്തിന് മതപരവും വൈജ്ഞാനികവും ആത്മീയവുമായ നേതൃത്വം നല്‍കിയിരുന്ന മര്‍ഹൂം ചള്ളങ്കയം മുക്രി മുഹമ്മദ് ഹാജി ഉപ്പാപ്പ അവര്‍കളുടെ അനുസ്മരണവും കുടുംബ സംഗമവും ജൂലായ് 28 ഞായറാഴ്ച നടക്കും. 

രാവിലെ 9 മണിക്ക്  കൂട്ടസിയാറത്ത്, തലമുഗര്‍ മഖാം,ചള്ളങ്കയം ജുമാ മസ്ജിദ് മഖ്ബറ പരിസരം. സയ്യിദ് യാസീന്‍ ഉബൈദുള്ള തങ്ങള്‍ സഅദി ബായാര്‍ നേതൃത്വം നല്‍കും. 
രാവിലെ 9.30ന്  പതാക  ഉയര്‍ത്തല്‍ C H അബൂബക്കര്‍ മുസ്ലിയാര്‍
9.35 ന് ബുര്‍ദ മജിലിസ്, 10 മണിക്ക് കുടുംബ സംഗമം പരിപാടിയില്‍ കുടുംബ ക്‌ളാസ്സ്. നേതൃത്വം ഉസ്മാന്‍ സഖാഫി തലക്കി.

11 മണിക്ക് അനുസ്മരണ സമ്മേളനവും ദുആ മജിലിസും പരിപാടിയില്‍
പ്രാരംഭ പ്രാര്‍ത്ഥന അല്‍ഹാജ് AP അബ്ദുല്‍അസീസ് മുസ്ലിയാര്‍ ഖാളി അങ്കടിമുഗര്‍നിര്‍വ്വഹിക്കും. AB മുഹ്യയദ്ധീന്‍ സഅദി ചേരൂര്‍ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് VP അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം ഉല്‍ഘാടനം ചെയ്യും.

സയ്യിദ് P മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി, M ഇബ്രാഹിം മുസ്ലിയാര്‍ നരിക്കോട് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ശൈഖുന താജുശ്ശരീഅ: ആലിക്കുഞ്ഞി ഉസ്താദ് ശിറിയ സമാപന കൂട്ട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

അന്‍സാര്‍ സഅദി ഖത്വീബ്  ചള്ളങ്കയം,അബ്ദുല്ല മുസ്ലിയാര്‍ മദനി ഖത്വീബ് മങ്ങലട്ക്ക,GM അബൂബക്കര്‍ ഫൈസി പെറുവായി,CH യൂസ്ഫ് മാസ്റ്റര്‍ തലമുഗര്‍ ചള്ളങ്കയം, CH അബ്ദുല്‍ഖാദര്‍ മുക്രി ചള്ളങ്കയം, CH കുഞ്ഞമ്മദ് മുക്രി ചള്ളങ്കയം, AM അബ്ദുറഹീം സഖാഫി അമ്പേരി, അബ്ദുല്‍ഹമീദ് സഖാഫി പുരുഷങ്കോടി,ഹാഫിസ് അബ്ദുറസാഖ് സഅദി കോളിയൂര്‍, PH ഇബ്രാഹിം മദനി മഞ്ഞനാടി, മുഹമ്മദ് സഖാഫി പാഊര്‍, സിദ്ധീഖ് മുസ്ലിയാര്‍ അശ്രഫി ഇമാം തലമുഗര്‍, കൂടാതെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
DA മുഹമ്മദ് സദസ്സിന് നന്ദി പ്രകാശിപ്പിക്കും.



SHARE THIS

Author:

0 التعليقات: