Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ബദിയടുക്ക: ചെര്‍ക്കള-ബദിയടുക്ക റോഡിലെ ചേടിക്കാനയില്‍ കൂറ്റന്‍ അക്കേഷ്യാമരം കടപുഴകിവീണു. ഇന്ന് രാവിലെ 6 മണിയോടെ ശക്തമായ കാറ്റിലാണ് മരം കടപുഴകിവീണത്. മൂന്ന് വൈദ്യുതി തൂണുകള്‍ മരം വീണ് തകരുകയും വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയും ചെയ്തു. സമീപത്തെ 150 ഓളം കുടുംബങ്ങളിലെ വൈദ്യുതി ബന്ധം ഇതേ തുടര്‍ന്ന് താറുമാറായി. അതിരാവിലെയായതിനാല്‍ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം കുറവായത് ദുരന്തം വഴിമാറാന്‍ കാരണമായി. റോഡില്‍ മരം വീണതിനെ തുടര്‍ന്ന് ഈ റൂട്ടില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. 

വാഹനങ്ങള്‍ ചെടേക്കാല്‍-അടിമ്പായി-ബീജന്തടുക്ക വഴി തിരിച്ചുവിടുകയായിരുന്നു. ഫയര്‍ഫോഴ്സ്, പൊലീസ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു നീക്കിയതോടെ ഗതാഗതം പുനസ്ഥാപിച്ചു. ചേടിക്കാനയില്‍ അപകടഭീഷണിയുയര്‍ത്തിയ മരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ചേടിക്കാന, മായിലങ്കോട്, ബീജന്തടുക്ക ഭാഗങ്ങളില്‍ റോഡരികില്‍ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയില്‍ നിരവധി മരങ്ങളാണുള്ളത്. ഈ മരങ്ങള്‍ എത്രയും വേഗം മുറിച്ചുമാറ്റി അപകടസാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
Leave A Reply