ദാറുല്‍ അശ്അരിയ്യയില്‍ ആത്മീയ സംഗമം ആഗസ്ത് 2, 3 തീയ്യതികളില്‍

പുത്തൂര്‍: ദക്ഷിണ കര്‍ണ്ണാടകയിലെ മത ഭൗതിക സമന്നയ വിദ്യാഭ്യാസ കേന്ദ്രമായ സൂരി ബയല്‍ ദാറുല്‍ അശ്അരിയ്യയില്‍ രിഫാഇ റാത്തീബും മതപഠന ക്ലാസ്സും ആഗസ്റ്റ് 2,3 തീയ്യതികളില്‍ നടക്കും.

മര്‍ഹൂം പി എ അബ്ദുറഹ്മാന്‍ ബാഖവി ഉസ്താദിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന രിഫാഇയ്യ റാത്തീബ് ഓഗസ്റ്റ് 2 ന് രാത്രി 8 മണി മുതല്‍ നടക്കും. സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ മദക്ക നേതൃത്വം നല്‍കും.അബ്ദുല്‍വാജിദ് ഹനീഫി തിരുവട്ടൂര്‍ ഉദ്‌ബോധനം നടത്തും.

ശനിയാഴ്ച രാവിലെ 10 മണി മുതല്‍ മത പഠന ക്ലാസ്സ് ആരംഭിക്കും. സയ്യിദ് ഉമര്‍ ജിഫ്രി മലപ്പുറം പ്രാര്‍ത്ഥന നടത്തും. അബൂബക്കര്‍ മുസ്ലിയാര്‍ ബൊള്‍മാര്‍ അധ്യക്ഷത വഹിക്കും.അശ്അരിയ്യ പ്രസിഡണ്ട് മഹ്മൂദ് ഫൈസി ഓലമുണ്ട ഉദ്ഘാടനം ചെയ്യും. സഅദിയ്യ പ്രൊഫസര്‍ സ്വാലിഹ് സഅദി തളിപ്പറമ്പ് ബലിപെരുന്നാളും ഉള്ഹിയ്യത്തും എന്ന  വിഷയം അവതരിപ്പിക്കും. സിദ്ദീഖ് ഹനീഫി അന്നടുക്ക പ്രസംഗിക്കും. ജനറല്‍ മാനേജര്‍ സി എച്ച് മുഹമ്മദലി സഖാഫി സൂരി ബയല്‍ സ്വാഗതം പറയും.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍