Wednesday, 31 July 2019

മാന്യ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു

കാസര്‍കോട്: മാന്യ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. ആലംപാടി ബാഫഖി നഗറിലെ ഷാഫിയുടെ മകന്‍ ഖാദര്‍ (18), ബെള്ളൂറടുക്കയിലെ മുഹമ്മദിന്റെ മകന്‍ സാലി (17) എന്നിവരാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ആലംപാടി ബാഫഖി നഗറില്‍ താമസിക്കുന്ന തെക്കില്‍ സ്വദേശികളായ ഷാഫി - താഹിറ ദമ്പതികളുടെ മകനാണ് അബ്ദുല്‍ ഖാദര്‍. നവാസ്, നൗഫല്‍ (ദുബൈ), ഷാഹിന, സഫീറ എന്നിവര്‍ അബ്ദുല്‍ ഖാദറിന്റെ സഹോദരങ്ങളാണ്.

ഓട്ടോ ഡ്രൈവറായ ആലംപാടി ബെള്ളൂറടുക്കയിലെ മുഹമ്മദ് ബി എ - സഫിയ ദമ്പതികളുടെ മകനാണ് അബൂബക്കര്‍ സാലി അലി. കുമ്പള അക്കാദമിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ശഹബാസ്, നുസൈബ, ഷഹാന. ഇരുവരുടെയും മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്.




SHARE THIS

Author:

0 التعليقات: