പനി ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങള്‍ മരിച്ചു

ബദിയടുക്ക: പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനു പിന്നാലെ നാലു വയസുള്ള കുട്ടിയും പനിയെ തുടര്‍ന്ന് മരണപ്പെട്ടു. ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദീഖ് -നിഷ ദമ്പതികളുടെ മക്കളായ ഷിനാസ് (നാല്), സിദ്റത്തുല്‍ മുന്‍തഹ (എട്ടു മാസം) എന്നിവരാണ് മരിച്ചത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി രണ്ടു കുട്ടികളും മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് സിദ്റത്തുല്‍ മുന്‍തഹ മരണപ്പെട്ടത്. കുഞ്ഞിന് ന്യൂമോണിയയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച രാവിലെ സിനാനും മരണത്തിന് കീഴടങ്ങുകയായിരുന്നു. 

സിനാന് ന്യൂമോണിയ സ്ഥിരീകരിച്ചിട്ടില്ല. നിഷയുടെ മാതാവ് ഹജ്ജിന് പോകുന്നതിനാല്‍ കുറച്ചുദിവസങ്ങളായി മുഗുവിലെ ഭാര്യാവീട്ടിലായിരുന്നു നിഷയും മക്കളും. അവിടെ നിന്നാണ് പനി പിടിച്ചതെന്ന് പറയുന്നു. ദമ്പതികളുടെ രണ്ട് കുട്ടികളുടെയും മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍